ബ്രിട്ടൻ: ബ്രിട്ടനില്‍ ആന്‍ഡ്രൂ രാജകുമാരനെ കൊട്ടാരത്തില്‍ നിന്ന് പുറത്താക്കാന്‍ നടപടികള്‍ ആരംഭിച്ച് സഹോദരന്‍ ചാള്‍സ് രാജാവ്.അമേരിക്കന്‍ ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായുളള ബന്ധത്തിന്‍റെ പേരിലാണ് നടപടി. രാജ കുടുംബത്തിന്‍റെ സല്‍പേരിന് കളങ്കമുണ്ടാകാതിരിക്കാനുളള ശ്രമങ്ങളുടെ ഭാഗമായി രാജകീയ പദവികള്‍ എടുത്തുകളഞ്ഞശേഷം കൊട്ടാരത്തില്‍ നിന്നും പുറത്താക്കാനാണ് തീരുമാനം. രാജകുമാരന്‍ എന്ന പദവി എടുത്തുകളയുന്നതോടെ ആന്‍ഡ്രു മൗണ്ട് ബാറ്റന്‍ വിന്‍ഡ്സര്‍ എന്ന പേരിലാകും അറിയപ്പെടുക. വെര്‍ജീനിയ ജുഫ്രേ എന്ന സ്ത്രീയുമായുളള ബന്ധത്തിന്‍റെ പേരിലും ആന്‍ഡ്രൂ വിവാദത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ആന്‍ഡ്രൂ നിഷേധിച്ചിട്ടുണ്ട്.സുപ്രധാന പദവികള്‍ ഉപേക്ഷിച്ച് ആൻഡ്രൂലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം വലിയ വിവാദങ്ങളിലേക്ക് എത്തിയതിന് പിന്നാലെ ബ്രിട്ടീഷ് രാജകുടുംബത്തിലെ സുപ്രധാന പദവികള്‍ നേരത്തെ ആൻഡ്രൂ രാജകുമാരൻ ഉപേക്ഷിച്ചിരുന്നു.
ഡ്യൂക്ക് ഓഫ് യോർക്ക് ഉള്‍പ്പെടെയുള്ള പദവികള്‍ ഉപേക്ഷിക്കുകയാണെന്ന് ആൻഡ്രൂ രാജകുമാരൻ ഒക്ടോബർ 18 ന് പ്രഖ്യാപിച്ചിരുന്നു. സഹോദരനും നിലവിലെ രാജാവുമായ ചാള്‍സ് മൂന്നാമന്റെ അനുവാദത്തോടെയാണ് തീരുമാനമെന്നാണ് ബക്കിംഗ്ഹാം പാലസില്‍ നിന്നുള്ള പ്രസ്താവനയില്‍ ആൻഡ്രൂ രാജകുമാരൻ വിശദമാക്കിയത്. എലിസബത്ത് രാജ്ഞിയില്‍ നിന്ന് ലഭിച്ച യോർക്ക് ഡ്യൂക്ക് പദവിയടക്കമാണ് ആൻഡ്രൂ രാജകുമാരൻ ഉപേക്ഷിച്ചത്. എന്നാല്‍ രാജകുമാരനെന്ന പദവി ഉപേക്ഷിച്ചിരുന്നില്ല. ഇത് കാരണം 2078 വരെ സ്വകാര്യ പാട്ടക്കരാർ ഉള്ള വിൻഡ്‌സർ ഭവനമായ റോയല്‍ ലോഡ്ജില്‍ ആൻഡ്രൂ രാജകുമാരൻ തുടർന്നും താമസിക്കാനാകുമായിരുന്നു. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള ആൻഡ്രൂ രാജകുമാരന്റെ അടുപ്പം വിവാദമായതിന് പിന്നാലെ കടുത്ത സമ്മർദ്ദത്തിലായിരുന്നു ചാള്‍സ് രാജാവിന്റെ സഹോദരൻ. ബക്കിംഗ്ഹാം കൊട്ടാരം അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് സാധാരണക്കാർക്കിടയില്‍ അടക്കം ആവശ്യം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടികള്‍ ഉണ്ടായിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജകുമാരന്‍ എന്ന പദവി എടുത്തുകളഞ്ഞ ശേഷം കൊട്ടാരത്തില്‍ നിന്ന് പുറത്താക്കാനാണ് ചാള്‍സ് രാജാവിന്‍റെ തീരുമാനം. ആൻഡ്രൂ രാജകുമാരന്‍റെ മുൻ ഭാര്യ സാറാ ഫെർഗൂസണ് ഡച്ചസ് ഓഫ് യോർക്ക് എന്ന പദവിയടക്കം നഷ്ടമാകും. എന്നാല്‍ ഇവരുടെ പെണ്‍മക്കള്‍ക്ക് രാജകുമാരി എന്ന പദവിക്ക് അർഹതയും നഷ്ടമാകുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ വ്യക്തത കൈവരും.ആരോപണങ്ങള്‍ നിഷേധിച്ചുഅതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ ആൻഡ്രൂ രാജകുമാരൻ ശക്തമായി നിഷേധിച്ചിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങള്‍ ശക്തമായി നിഷേധിക്കുകയാണെന്ന് പ്രസ്താവനയില്‍ ആൻഡ്രൂ രാജകുമാരൻ വിശദമാക്കിയിരുന്നു. വിർജീനിയ ഗിയുഫ്രെയുമായി ഒത്തുതീർപ്പാക്കിയ കോടതി കേസ്, സാമ്ബത്തിക തിരിമറികള്‍, ചൈനീസ് ചാരനുമായുള്ള ബന്ധം എന്നിവയുള്‍പ്പെടെ സമീപ വർഷങ്ങളില്‍ രാജകുമാരൻ നിരവധി അഴിമതി ആരോപണങ്ങള്‍ ആൻഡ്രൂ രാജകുമാരൻ നേരിട്ടിട്ടുണ്ട്.


