ശബരിമല സ്വർണ്ണ കവർച്ചയിൽ നിർണായക സൂചനകൾ;ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം കൈവശപ്പെടുത്താൻ അവസരം ഒരുക്കിയെന്ന് റിപ്പോർട്ട്; മുൻ എക്‌സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാർ റിമാൻഡിൽ

പത്തനംതിട്ട :ശബരിമല സ്വർണ്ണ കൊള്ള കേസിൽ മൂന്നാം പ്രതിയായ മുൻ എക്‌സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാർ റിമാൻഡിൽ. രാവിലെ സുധീഷ് കുമാറിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം ഈഞ്ചയ്ക്കൽ ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി ഇന്നലെ വൈകിട്ട് മുതൽ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു.പാളികളിൽ സ്വർണം പൊതിഞ്ഞിരുന്നതായി സുധീഷ് കുമാറിന് അറിവുണ്ടായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

Advertisements

ഇതിനെ ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്താൻ ഗൂഢാലോചന നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. പാളികൾ അഴിച്ചുമാറ്റുമ്പോൾ തിരുവാഭരണ കമ്മീഷണറുടെ സാന്നിധ്യം ഉറപ്പാക്കിയില്ലെന്നും, രേഖകളിൽ വെറും ചെമ്പ് പാളികൾ എന്നാണ് കുറിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം നവീകരണത്തിനായി കൊടുക്കാമെന്ന് തെറ്റായ ശുപാർശ കത്ത് ബോർഡിനും നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഹസറുകളിലും വെറും ചെമ്പ് തകിടുകൾ എന്നാണ് സുധീഷ് കുമാർ രേഖപ്പെടുത്തിയതെന്നും, മഹസർ തയ്യാറാക്കിയ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരുടെ പേരുകൾ കൂടി ഉൾപ്പെടുത്തിയതായും രേഖപ്പെടുത്തിയിട്ടുണ്ട്.ഉണ്ണിക്കൃഷ്ണൻ പോറ്റിക്കും മുരാരി ബാബുവിനും നൽകിയ മൊഴികളിൽ സുധീഷിനെതിരെ വ്യക്തമായ പരാമർശങ്ങളുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

Hot Topics

Related Articles