കേരളത്തിലോടുന്ന ട്രെയിനുകളിൽ വൻ മാറ്റം അനിവാര്യം; റോഡ് ഗതാഗത കുരുക്ക് യാത്രക്കാരെ പാളയത്തിലേക്ക് തള്ളുന്നു

തിരുവനന്തപുരം:സംസ്ഥാനത്തെ ദേശീയപാതകളിലും സംസ്ഥാനപാതകളിലും ഒരേസമയം നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും മൂലം റോഡ് ഗതാഗതം മാസങ്ങളായി താറുമാറായിരിക്കുകയാണ്. എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന ദേശീയപാത 544-ലും അടിപ്പാതകളുടെ നിർമ്മാണം തുടരുന്നതോടെ കുരുക്ക് കൂടുതൽ രൂക്ഷമാകുമെന്ന് ഉറപ്പായി.അടുത്ത വർഷം ആരംഭിക്കുന്ന 13 അടിപ്പാതകളുടെ നിർമാണം കൂടി തുടങ്ങി കഴിഞ്ഞാൽ ആയിരക്കണക്കിന് വാഹനങ്ങളും യാത്രക്കാരും ഗതാഗതക്കുരുക്കിൽ വലയേണ്ടി വരും. വാളയാറിനും അങ്കമാലിക്കുമിടയിൽ, പാലക്കാട്-തൃശ്ശൂർ-എറണാകുളം ഭാഗങ്ങളിൽ നടക്കുന്ന പണികൾ നിരവധി മാസങ്ങൾ കൂടി നീളാനാണ് സാധ്യത.

Advertisements

ഗതാഗത കുരുക്ക് രൂക്ഷം; ട്രെയിനുകൾക്ക് ആശ്രയം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേശീയപാതകളിലും പ്രധാന പാതകളിലും വാഹനഗതാഗതം കുരുങ്ങിയതോടെ യാത്രക്കാർ ട്രെയിൻ സേവനങ്ങളിലേക്കാണ് തിരിഞ്ഞിരിക്കുന്നത്. ഇതിനകം തന്നെ തിരക്കേറിയ ട്രെയിനുകൾ ഇനി നിറഞ്ഞൊഴുകുമെന്നാണ് സൂചന. സമയബന്ധിതമായി ലക്ഷ്യസ്ഥാനത്ത് എത്തേണ്ടവർ ട്രെയിനുകളെ മാത്രമേ ആശ്രയിക്കാനാകൂ.തൃശ്ശൂർ-എറണാകുളം-പാലക്കാട് മേഖലയിൽ കൂടുതൽ മെമു ട്രെയിനുകളും കോച്ചുകളും അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. ഷൊർണ്ണൂർ-എറണാകുളം മെമു, ഗുരുവായൂർ-മധുര എക്സ്പ്രസ്, ഗുരുവായൂർ-എറണാകുളം പാസഞ്ചർ, പാലക്കാട്-എറണാകുളം മെമു, കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ അധിക കോച്ചുകൾ ഘടിപ്പിക്കണമെന്നാണ് ആവശ്യം.നിലമ്പൂർ–ഷൊർണ്ണൂർ പാസഞ്ചർ എറണാകുളം വരെ നീട്ടാനും പാലക്കാട്–തൂത്തുക്കുടി പാലരുവി എക്സ്പ്രസിന് ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട്, പൂങ്കുന്നം, വടക്കാഞ്ചേരി സ്റ്റോപ്പുകൾ അനുവദിക്കണമെന്നും ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.

തൃശ്ശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.കൃഷ്ണകുമാർ പറയുന്നു

റോഡ് ഗതാഗതം താറുമാറായ സാഹചര്യത്തിൽ കൂടുതൽ മെമു സർവീസുകളും കോച്ചുകളും കൂട്ടിയാൽ മാത്രമേ യാത്രാദുരിതത്തിന് പരിഹാരമുണ്ടാകൂ.”മെമു ട്രെയിനുകൾക്കും വീർപ്പുമുട്ടൽസ്ഥിരം യാത്രക്കാരുടെ ആശ്വാസമായിരുന്ന മെമു ട്രെയിനുകളിലും ഇപ്പോൾ യാത്രാവ്യവസ്ഥ ദുസ്സഹമായി മാറിയിട്ടുണ്ട്. ഓരോ ദിവസവും യാത്രക്കാരുടെ എണ്ണം കൂടുകയാണ്. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ള ഹ്രസ്വദൂര യാത്രക്കാർ രാവിലെ, വൈകുന്നേരം ഓഫീസ് സമയങ്ങളിൽ തിങ്ങിനിറഞ്ഞ കോച്ചുകളിൽ സഞ്ചരിക്കുന്നു. സ്ത്രീകളും കുട്ടികളും മുതിർന്നവരും വലയുന്ന അവസ്ഥയാണ്.സീസൺ ടിക്കറ്റിലൂടെ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാമെന്നതും ട്രെയിനുകൾ വേഗത്തിൽ എത്തുമെന്നതും പലർക്കും ഇത്രയും ദുരിതത്തെയും അവഗണിച്ച് റെയിൽ യാത്ര തിരഞ്ഞെടുക്കാനുള്ള കാരണമാണ്.

അടിപ്പാത പണികൾക്ക് അവസാനമില്ല.

എറണാകുളം–പാലക്കാട് ദേശീയപാതയിലെ അടിപ്പാത നിർമ്മാണം എപ്പോൾ തീരുമെന്ന് ഇപ്പോഴും വ്യക്തതയില്ല. കളക്ടറുടെ നേതൃത്വത്തിലുള്ള ട്രാഫിക് മാനേജ്മെന്റ് സമിതി ഹൈക്കോടതിയെ അറിയിച്ചതുപോലെ ചില ജോലികൾ പൂർത്തിയായെങ്കിലും പലയിടങ്ങളിലും പണി തുടരുകയാണ്.മണ്ണുത്തി–വടക്കാഞ്ചേരി ആറുവരി പാതയിലുളള മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ പ്രദേശങ്ങളിലെ അടിപ്പാത നിർമ്മാണം നീളുകയാണ്. 18 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാമെന്ന വ്യവസ്ഥയിൽ കരാറെടുത്ത കമ്പനി പതിനഞ്ച് മാസം കഴിഞ്ഞിട്ടും 70 ശതമാനമാത്രം പൂർത്തിയാക്കിയിരിക്കുകയാണ്.മണ്ണുത്തി–ഇടപ്പള്ളി പാതയിലുളള പണികളും മന്ദഗതിയിലാണ്. അതിനാൽ യാത്രക്കാർക്ക് വഴിയിൽ മണിക്കൂറുകളോളം കുരുങ്ങിക്കിടക്കേണ്ട അവസ്ഥ അടുത്തിടെ മാറുമെന്ന പ്രതീക്ഷയില്ല.

Hot Topics

Related Articles