പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലേയ്ക്കുള്ള രാഷ്ട്രീയക്കാരുടെ പ്രതിഷേധ മാർച്ച്‌ : സേനയുടെ മനോവീര്യം തകർക്കുന്നു : പ്രമേയവുമായി പൊലീസ് അസോസിയേഷൻ

കൊച്ചി : പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലേക്ക് മാർച്ച്‌ നടത്തുന്നതിനെതിരെ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. മാർച്ച്‌ പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്ന് റിപ്പോർട്ട്.പൊലീസ് തെറ്റ് ചെയ്താല്‍ കർശനമായി ശിക്ഷിക്കണമെന്ന് ജനറല്‍ സെക്രട്ടറി സി.ആർ.ബിജു പറഞ്ഞു.

Advertisements

എറണാകുളത്ത് നടക്കുന്ന പൊലീസ് അസോസി‌യേഷൻ ജില്ലാ ശില്‍പശാലയിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. രാഷ്ട്രീയ സം‌ഘടനകള്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലേക്ക് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ പൊലീസിന്റെ മനോവീര്യം തകർക്കുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. പൊലീസുകാർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കർശനമായ ശിക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അസോസിയേഷൻ സെക്രട്ടറി സി.ആർ ബിജു അഭിപ്രായപ്പെട്ടു. കാൻസർ വന്ന ഭാഗം മുറിച്ചുമാറ്റുന്നത് പോലെയുള്ള കർശനമായ നടപടി ഇത്തരക്കാർക്കെതിരില്‍ വേണമെന്നും കുറച്ചാളുകള്‍ മാത്രം ചെയ്യുന്ന തെറ്റിന്റെ പേരില്‍ മൊത്തം ഫോഴ്സിനെ പഴിചാരരുതെന്നും ബിജു കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എറണാകുളം റൂറല്‍ എസ്പി ഹേമലതയാണ് ശില്‍പശാല ഉത്ഘാടനം ചെയ്തത്.

Hot Topics

Related Articles