തൃശ്ശൂർ:തൃശ്ശൂർ ഒന്നാം കല്ലിൽ ഫിറ്റ്നസ് പരിശീലകനായ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാകൂ.മരിച്ചത് ഒന്നാംക്കല്ല് സ്വദേശിയായ മാധവ് (28) ആണ് മരിച്ചത്. മണി–കുമാരി ദമ്പതികളുടെ മകനായ മാധവ് ദിവസേന പുലർച്ചെ നാല് മണിയോടെ ഫിറ്റ്നസ് സെന്ററിൽ പരിശീലകനായി പോകാറുണ്ടായിരുന്നു.
എന്നാൽ ഇന്ന് രാവിലെ നാലര കഴിഞ്ഞിട്ടും എണീറ്റില്ലെന്ന് ശ്രദ്ധിച്ചതോടെ വീട്ടുകാർ വാതിൽ തട്ടിയെങ്കിലും പ്രതികരണം ഉണ്ടായില്ല. അയൽവാസികളുടെ സഹായത്തോടെ വാതിൽ തുറന്നപ്പോൾ കിടപ്പുമുറിയിലെ കട്ടിലിൽ അനക്കമറ്റ നിലയിൽ കിടക്കുന്നതായി കണ്ടെത്തി. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോഗ്യസംരക്ഷണത്തിൽ ഏറെ ശ്രദ്ധാലുവായിരുന്ന മാധവ് ദീർഘകാലമായി ഫിറ്റ്നസ് പരിശീലകനായി പ്രവർത്തിച്ചു വരികയായിരുന്നു. വിവാഹ ആലോചനകൾ അന്തിമഘട്ടത്തിലായിരുന്നു. അടുത്ത മാസം ഉറപ്പിക്കാനിരിക്കെ മാധവിന്റെ അപ്രതീക്ഷിതമായ മരണം നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി.


