ന്യൂഡൽഹി: പാക്കിസ്ഥാന്റെ ആണവായുധ പരീക്ഷണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. രഹസ്യവും നിയമവിരുദ്ധവുമായ ആണവ പ്രവർത്തനങ്ങൾ ഇസ്‌ലാമാബാദിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയസ്വാൾ വ്യക്തമാക്കി.പതിറ്റാണ്ടുകളായി പാക്കിസ്ഥാൻ കള്ളക്കടത്ത്, കയറ്റുമതി നിയന്ത്രണ ലംഘനങ്ങൾ, രഹസ്യ പങ്കാളിത്തങ്ങൾ, എ.ക്യു ഖാൻ ശൃംഖല തുടങ്ങിയവയിലൂടെ ആണവ പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുകയാണെന്നും ജയസ്വാൾ പറഞ്ഞു.
ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലേക്ക് ഇന്ത്യ എപ്പോഴും രാജ്യാന്തര സമൂഹത്തിന്റെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ജയസ്വാൾ ഈ പ്രതികരണം നടത്തിയത്. യുഎസ് മൂന്നു പതിറ്റാണ്ടിലേറെയായി ആണവ പരീക്ഷണം നടത്താതെ ഇരിക്കുമ്പോൾ പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഭൂമിക്കടിയിൽ പരീക്ഷണങ്ങൾ തുടരുന്നുണ്ടെന്ന് ട്രംപ് ആരോപിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങൾ ആണവായുധം പരീക്ഷിക്കുന്നതിനെ തുടർന്ന് യുഎസും വീണ്ടും പരീക്ഷണത്തിലേക്ക് നീങ്ങുമെന്നായിരുന്നു ട്രംപിന്റെ സൂചന. എന്നാൽ ട്രംപിന്റെ ഈ വാദം പാക്കിസ്ഥാൻ ശക്തമായി തള്ളിക്കളഞ്ഞിരുന്നു.


