എസ് എൻ ഡി പി യോഗം ഒളശ അലക്കുകടവ് ശാഖാ ഭരണ സമിതി ചുമതലയേറ്റു

ഒളശ്ശ : എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയൻ ഒളശ്ശ അലക്കുകടവ് 782-ാംനമ്പർ ശാഖയിൽ പുതിയ ഭരണസമതിചാർജ്ജ് ഏറ്റെടുത്തു. 84-ാമത് വാർഷിക പൊതുയോഗത്തിൽ യൂണിയൻ ജോ.കൺവീനർ
വി.ശശികുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Advertisements

പി.കെ. ഷാജിമോൻ പുത്തൻപറമ്പിൽ (പ്രസിഡൻ്റ്), കെ.കെ കുട്ടൻ കുളത്തിപ്പറമ്പിൽ (വൈ. പ്രസിഡൻ്റ്), മഹേഷ് പീടികപ്പറമ്പിൽ (സെക്രട്ടറി), ജിനുമോൻ കൊരട്ടിയിൽ, രാജേഷ് പുത്തൻപറമ്പിൽ, സജിമോൻ വട്ടുകളത്തിൽ, ഗീത അനിൽകുമാർ പാണം കുഴി, രാധ രാജുമണക്കളം (കമ്മറ്റിയംഗങ്ങൾ) എന്നിവർ ഗുരുദേവക്ഷേത്രാങ്കണത്തിൽ മേൽശാന്തി വിശാൽ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ വച്ച് ശാഖാഭരണം ഏറ്റെടുത്തു.
പ്രസ്തുത ചടങ്ങിൽ കുടുംബയോഗം കൺവീനർമാരായ പി. ആർ ലാലൻ, കുഞ്ഞുമോൾ പ്രകാശ് കുടുംബയോഗം ജോ: കൺവീനർ ഷൈലജ സനു , വനിതാ സംഘം സെക്രട്ടറി പുഷ്പാസുഗതൻ,സുവർണ്ണാംഗി ദിവാകരൻ എന്നിവർ സംബന്ധിച്ചു.

Hot Topics

Related Articles