പാളിയിൽ തട്ടിയുടഞ്ഞ പ്രതിച്ഛായ തിരിച്ചു പിടിക്കാൻ സർക്കാർ; ക്ലീൻ ഇമേജുള്ള മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഐ.എ.എസ് ദേവസ്വം ബോർഡ് പ്രസിഡന്റാകും; രാഷ്ട്രീയക്കാരെ ഒഴിവാക്കാനുള്ള തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ

തിരുവനന്തപുരം: സ്വർണ്ണപാളി വിവാദത്തിൽ തട്ടിയുടഞ്ഞ പ്രതിച്ഛായ തിരിച്ചു പിടിക്കാൻ നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ. തിരഞ്ഞെടുപ്പ് പടിവാതുക്കലെത്തി നിൽക്കെ ക്ലീൻ ഇമേജുള്ള മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഐ.എ.എസിനെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കാനാണ് ഇപ്പോൾ സി.പി.എം തീരുമാനം. ഇന്ന് ചേർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതു സംബന്ധിച്ചു തീരുമാനം ഉണ്ടായത്. രാഷ്ട്രീയക്കാരെ ഒഴിവാക്കി ഐ.എ.എസ് ഉദ്യോഗസ്ഥനെ ചീഫ് സെക്രട്ടറിയാക്കുന്നതോടെ സർക്കാർ തലത്തിൽ നിർണ്ണായകമായ നീക്കമാണ് നടക്കുന്നത്. കെ.ജയകുമാർ ഐ.എ.എസ് ചീഫ് സെക്രട്ടറിയാകുന്നതോടെ ഇതുവരെ ഉയർന്നുവന്ന വിവാദങ്ങളെ മറികടക്കാനാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസം തന്നെ ഇതു സംബന്ധിച്ചുള്ള ഉത്തരവും പുറത്തിറങ്ങിയേക്കും.

Advertisements

Hot Topics

Related Articles