ജാഗ്രത ന്യൂസിന്റെയും – മെന്റോര ഇവന്റ്‌സിന്റെയും നേതൃത്വത്തിലുള്ള നിറം കളറിംങ് മത്സരത്തിന്റെ മൂന്നാം ഘട്ടം; പാമ്പാടി ക്രോസ് റോഡ് സ്‌കൂളിൽ നവംബർ 15 ശനിയാഴ്ച; കളറിംങ് മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളെ കാത്തിരിക്കുന്നത് ലോക റെക്കോർഡിലേയ്ക്കുളള വഴി; കൂടുതൽ വിവരങ്ങൾക്ക് : 8089833475, 9496378611, 7994418532, 7994301992 (വാട്‌സ്അപ്പ്)

കോട്ടയം: ജാഗ്രത ന്യൂസിന്റെയും മെന്റോര ഇവന്റ്‌സിന്റെയും നേതൃത്വത്തിൽ അംഗനവാടി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ലോക റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കളറിംങ് മത്സരത്തിന്റെ മൂന്നാം ഘട്ടം നവംബർ 15 ശനിയാഴ്ച പാമ്പാടി ക്രോസ് റോഡ് സ്‌കൂളിൽ നടക്കും. പാമ്പാടി മേഖലയിൽ നിന്നുള്ള അംഗനവാടി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് കളറിംങ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. രാവിലെ ഒൻപത് മുതൽ മത്സരത്തിന്റെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കും. 10 മുതൽ 12 വരെയാണ് മത്സരം നടക്കുക. തുടർന്ന് സമ്മാനദാനം നടക്കും. നാലു കാറ്റഗറിയിലായി നടക്കുന്ന മത്സരത്തിൽ എല്ലാ കാറ്റഗറിയിൽ നിന്നും മൂന്നു വിതം സ്ഥാനങ്ങളിലേയ്ക്ക് എത്തുന്ന മത്സരാർത്ഥികൾക്ക് ട്രോഫിയും, മെഡലും, സർട്ടിഫിക്കറ്റും വിതരണം ചെയ്യും. ഇത് കൂടാതെ മത്സരിക്കുന്ന മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും മെഡലുകളും നൽകും. അൻപത് രൂപയാണ് മത്സരത്തിന്റെ രജിസ്‌ട്രേഷൻ ഫീസ്. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വരയ്ക്കാനുള്ള പേപ്പറുകൾ സംഘാടകർ തന്നെ നൽകും. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്‌കൂളിനും, അംഗനവാടിയ്ക്കും ട്രോഫിയും സമ്മാനിക്കും. അംഗനവാടി കുട്ടികൾക്കും എൽ.കെ.ജി – യു.കെ.ജി വിദ്യാർത്ഥികൾക്കും ക്രയോൺസാണ് കളറിംങ് മീഡിയം. രണ്ടു കാറ്റഗറിയിലും ഉള്ള കുട്ടികൾക്കും നൽകുന്ന ചിത്രത്തിന് കളർ നൽകുകയാണ് വേണ്ടത്. ഒന്ന് രണ്ട് ക്ലാസുകളിലെയും, മൂന്ന് നാല് ക്ലാസുകളിലെയും കുട്ടികൾക്ക് വാട്ടർകളറാണ് മീഡിയം. ഈ രണ്ടു കാറ്റഗറിയിലും ഉള്ള കുട്ടികൾക്ക് ലഭിക്കുന്ന വിഷയം വരച്ച് അതിനു നിറം നൽകുകയാണ് വേണ്ടത്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും വിളിക്കുക. 8089833475, 9496378611, 7994418532, 7994301992 (വാട്‌സ്അപ്പ്)

Advertisements

Niram 2k25 Pampady zone കളറിംഗ് മത്സരത്തിനായുള്ള ഓൺലൈൻ ആപ്ലിക്കേഷന് വേണ്ടി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം
https://docs.google.com/forms/d/e/1FAIpQLSelr-D3buI_jsThmuDFxcyGckZXCdI_JSFDLS_l8Cc1sQGzFw/viewform?usp=header

Hot Topics

Related Articles