അട്ടപ്പാടിയിൽ നിർമാണം പൂർത്തിയാകാത്ത വീടിന്റെ ചുമരിടിഞ്ഞ് ദുരന്തം; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

അട്ടപ്പാടി :നിർമാണം പൂർത്തിയാകാതെ വർഷങ്ങളായി ഉപേക്ഷിച്ച വീടിന്റെ ചുമരിടിഞ്ഞ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. അട്ടപ്പാടി കരുവാര ഉന്നതിയിൽ വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം.വീടിന്റെ സൺഷെയ്‌ഡിൽ കളിച്ചുകൊണ്ടിരിക്കെ വാർപ്പ് സ്ലാബ് ഇടിഞ്ഞ് വീണതാണ് ദുരന്തത്തിന് കാരണമായത്. സഹോദരങ്ങളായ ആദി (7), അജ്നേഷ് (4) എന്നിവർ ആണ് മരിച്ചത്. ഇവരുടെ ബന്ധുവായ അഭിനയ എന്ന കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ അഭിനയെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.അജയ്–ദേവി ദമ്പതികളുടെ മക്കളാണ് മരിച്ച കുട്ടികൾ.

Advertisements

ഇവർ സീങ്കര സെൻ്റ് ജോർജ് എൽ.പി. സ്കൂളിലെ വിദ്യാർഥികളായിരുന്നു. 2016-ൽ സർക്കാർ അനുവദിച്ച വീടിനായിരുന്നു അപകടം സംഭവിച്ചത്. നിർമാണം പൂർത്തിയാക്കാതെയായിരുന്ന വീടിന്റെ ഭാഗം കഴിഞ്ഞ എട്ട് വർഷമായി ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്നു.അപകടം നടന്ന ഉടൻ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചില്ല. സമീപത്ത് മൊബൈൽ സിഗ്നൽ ലഭ്യമല്ലാത്തതിനാൽ അപകട വിവരം പുറത്തറിയാൻ വൈകി. ആദ്യം കുട്ടികളെ സ്‌കൂട്ടറിൽ വനംവകുപ്പ് ഓഫീസിലേക്കും, അവിടെ നിന്ന് വാഹനത്തിൽ കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കരുവാര ഉന്നതി മുക്കാലിയിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെ ഉള്ള ഉൾവന പ്രദേശമാണിത്. മുഡുക ഗോത്ര വിഭാഗമാണ് ഈ പ്രദേശത്തെ ഭൂരിഭാഗം കുടുംബങ്ങളും ഉൾപ്പെടുന്നത്.മൃതദേഹങ്ങൾ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Hot Topics

Related Articles