കെ.എസ്.ഇ.എസ്.എ കോട്ടയം ജില്ലാ കമ്മിറ്റിയുടെ വിജയോത്സവം : പ്രതിഭാ സംഗമവും അവാർഡ് വിതരണവും നവംബർ 10 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചിൽഡ്രൻസ് ലൈബ്രറി രാഗം ഓഡിറ്റോറിയത്തിൽ

കോട്ടയം: കെ.എസ്.ഇ.എസ്.എ കോട്ടയം ജില്ലാ കമ്മിറ്റിയുടെ വിജയോത്സവവും പ്രതിഭാ സംഗമവും അവാർഡ് വിതരണവും നവംബർ 10 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചിൽഡ്രൻസ് ലൈബ്രറി രാഗം ഓഡിറ്റോറിയത്തിൽ നടക്കും. കോട്ടയം കോഓപ്പറേറ്റീവ് അർബൻ ബാങ്ക് പ്രസിഡന്റ് ടി.ആർ രഘുനാഥൻ യോഗം ഉദ്ഘാടനം ചെയ്യും. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ഷെഫ് നളൻ ഷൈൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. വിദ്യാഭ്യാസ അവാർഡ് വിതരണവും സംസ്ഥാന കലാകായിക മേളയിലെ വിജയികളെ ആദരിക്കലും നടക്കും. യോഗത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായി പ്രമോഷൻ ലഭിച്ച അംഗങ്ങളെ ആദരിക്കും. എ.ഇ.ഐമാരായ ടോജോ ടി.ഞ്ള്ളിയിൽ , പി.ജെ സുനിൽ, കെ.രാജീവ്, ഫിലിപ്പ് തോമസ്, സന്തോഷ് മൈക്കിൾ, ആർ.സന്തോഷ് കുമാർ, വി.ആർ രാജേഷ്, പി.ശ്രീകാന്ത്, എ.കൃഷ്ണകുമാർ എന്നിവർ മറുപടി പ്രസംഗം നടത്തും. കെ.എസ്.ഇ.എസ്.എ ജില്ലാ കമ്മിറ്റി ട്രഷറർ അൻജിത് രമേശ് നന്ദി പറയും.

Advertisements

Hot Topics

Related Articles