ചെങ്കോട്ട ഭീകരാക്രമണം:.മൂന്ന് ദിവസം മുൻപ് മാത്രമാണ് ഉമർ വിളിച്ചുള്ളൂ;ഉമറിന് ഭീകരബന്ധമെന്നത് അവിശ്വസനീയമെന്ന് കുടുംബം

ന്യൂഡൽഹി:ചെങ്കോട്ടയിൽ ചാവേറാക്രമണം നടത്തിയ ഡോക്ടർ ഉമർ മുഹമ്മദിന് ഭീകരബന്ധമുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് കുടുംബം. തീർത്തും അവിശ്വസനീയമാണ് വാർത്തകളെന്നും മൂന്ന് ദിവസം മുൻപാണ് അവസാനമായി ഉമർ വിളിച്ചതെന്നും ഉമറിന്റെ സഹോദരൻ്റെ ഭാര്യ. രണ്ടു വർഷമായി ഉമർ ഫരീദാബാദിലാണ് താമസിക്കുന്നതെന്നും മുസമില പറഞ്ഞു. ആക്രമണത്തിൽ ഉമറിന്റെ പങ്ക് തെളിഞ്ഞതിനെ തുടർന്ന് പൊലീസ് പുൽവാമയിലെ വീട്ടിലെത്തി ഉമറിൻ്റെ അമ്മയെയും സഹോദരനെയും കസ്‌റ്റഡിയിലെടുത്തിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ ഉമറിൻ്റെ ലാപ്ടോപും മൊബൈൽഫോണും പൊലീസ് കണ്ടെത്തിയിരുന്നു.

Advertisements

Hot Topics

Related Articles