ന്യൂഡൽഹി:ഉഭയസമ്മതമില്ലാതെ സ്വകാര്യ ചിത്രങ്ങൾ (NCII) ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കുന്നതിനെ നിയന്ത്രിക്കാനും, അതിവേഗത്തിൽ നീക്കം ചെയ്യുന്നതിനുമായി കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം (MeitY) പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (SoP) പുറത്തിറക്കി.മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം (റിറ്റ് പെറ്റീഷൻ – സിവിൽ നമ്പർ 25017/2025, ഉത്തരവ് തീയതി 15.07.2025) പുറത്തിറക്കിയ ഈ നടപടിക്രമം ഓൺലൈൻ ലോകത്തിലെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാനുള്ള പ്രധാന നീക്കമായി കണക്കാക്കപ്പെടുന്നു.
പുതിയ എസ് ഒ പിയുടെ പ്രധാന ലക്ഷ്യം ഇരകളുടെ സമ്മതമില്ലാതെ പങ്കുവെച്ച ചിത്രങ്ങൾ, വീഡിയോകൾ പോലുള്ള ആക്ഷേപകരമായ ഉള്ളടക്കങ്ങൾ 24 മണിക്കൂറിനുള്ളിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യുകയോ അതിലേക്കുള്ള പ്രവേശനം തടയുകയോ ചെയ്യുക എന്നതാണ്. ഇൻഫർമേഷൻ ടെക്നോളജി (ഇൻ്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എതിക്സ് കോഡ്) ചട്ടം 2021ലെ 3(2)(ബി) വകുപ്പിന്റെ കാര്യക്ഷമമായ നടപ്പാക്കലിനും ഇതിലൂടെ ഉദ്ദേശിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരകൾക്ക് ലഭ്യമായ പ്രധാന മാർഗങ്ങൾ
വൺ സ്റ്റോപ്പ് സെൻസറുകൾ (OSCs): സമീപത്തുള്ള സെൻററുകളിൽ നേരിട്ട് പരാതിപ്പെടാനും നിയമസഹായം, കൗൺസിലിംഗ് തുടങ്ങിയ സേവനങ്ങൾ ലഭിക്കാനും കഴിയും.സേവനദാതാക്കൾ ബന്ധപ്പെട്ട ആപ്പുകളിലോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ നേരിട്ട് റിപ്പോർട്ട് നൽകാം. ഇൻ-ആപ്പ് റിപ്പോർട്ടിംഗ് സംവിധാനങ്ങൾ ഇതിനായി ഒരുക്കിയിട്ടുണ്ട്.നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ: www.cybercrime.gov.in വഴി ഓൺലൈൻ പരാതി നൽകാം. അതുപോലെ 1930 ഹെൽപ്ലൈൻ നമ്പരിലും വിളിക്കാം.അടിയന്തര ഇടപെടലിനായി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നേരിട്ട് സമീപിക്കാം.
സേവനദാതാക്കൾ പാലിക്കേണ്ട നിർദേശങ്ങൾ
ഓരോ പരാതിയും ലഭിച്ച ശേഷം 24 മണിക്കൂറിനുള്ളിൽ ആക്ഷേപകരമായ ഉള്ളടക്കം നീക്കം ചെയ്യുകയോ അതിലേക്കുള്ള ആക്സസ് തടയുകയോ വേണം.അതേ ഉള്ളടക്കം വീണ്ടും പ്രചരിക്കാതിരിക്കാൻ ഹാഷ്-മാച്ചിംഗ്, ക്രോളർ ടെക്നോളജി തുടങ്ങിയവ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ടുകൾ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻറർ (I4C) മുഖേന സമർപ്പിക്കണം.
ഏജൻസികൾ തമ്മിലുള്ള ഏകോപനം
(NCII) പരാതികളുടെ പ്രധാന അഗ്രിഗേറ്റർ ആയി പ്രവർത്തിക്കുകയും സുരക്ഷിത ഹാഷ് ബാങ്ക് പരിപാലിക്കുകയും ചെയ്യും.ടെലികമ്യൂണിക്കേഷൻ വകുപ്പ് (DoT) റിപ്പോർട്ട് ചെയ്ത യു ആർ എലുകൾ തടയുന്നതിനായി ഇന്റർനെറ്റ് സേവനദാതാക്കളുമായി സഹകരിക്കും.
ഡിജിറ്റൽ സുരക്ഷയുടെ പുതിയ പടി
ഈ എസ് ഒ പി ലക്ഷ്യം വ്യക്തികൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, അവരുടെ ഡിജിറ്റൽ ഐഡന്റിറ്റിയിൽ നിയന്ത്രണം തിരിച്ചുപിടിക്കാനും സുരക്ഷിതമായ ഓൺലൈൻ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുകയാണ്.സൈബർ ലോകത്ത് സ്വകാര്യതയും മാന്യതയും സംരക്ഷിക്കുന്നതിൽ സർക്കാരിന്റെ ഉറച്ച പ്രതിബദ്ധതയാണിതിലൂടെ പ്രതിഫലിക്കുന്നത്.


