കുസാറ്റിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവ്; എസ്.എസ്.എൽ.സി യോഗ്യത, 22,240 രൂപ ശമ്പളം

കൊച്ചി :കൊച്ചിൻ സർവകലാശാല (കുസാറ്റ്) സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സർവകലാശാല പുറത്തുവിട്ട തൊഴിൽ വിജ്ഞാപനപ്രകാരം നിലവിൽ ആകെ 19 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒഴിവുകളുടെ എണ്ണം പിന്നീട് മാറ്റം വരുത്താനാകുമെന്നാണ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30 ആണെന്നും അപേക്ഷയുടെ ഹാർഡ് കോപ്പി ഡിസംബർ 7-നോ അതിന് മുമ്പോ ലഭിക്കണം എന്നും അറിയിച്ചിട്ടുണ്ട്.

Advertisements

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ₹22,240 രൂപയാണ് ശമ്പളമായി ലഭിക്കുക. കരാർ അടിസ്ഥാനത്തിലാണ് നിയമനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രായപരിധി: 2025 ജനുവരി 1-നു 56 വയസിൽ താഴെ.

അപേക്ഷ ഫീസ്:ജനറൽ വിഭാഗം -900

എസ്എസി/എസ്റ്റി വിഭാഗം – ₹185(ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി അടയ്ക്കാം.)

യോഗ്യത: എസ്.എസ്.എൽ.സി പാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. കൂടാതെ അഞ്ച് വർഷത്തെ സൈനികസേവനം അല്ലെങ്കിൽ സി.ആർ.പി.എഫ്., ബി.എസ്.എഫ്., സി.ഐ.എസ്.എഫ്., ഐ.ടി.ബി.പി., ശാസ്ത്ര സീമ ബാൽ എന്നിവയിലെ സേവനപരിചയം ഉണ്ടായിരിക്കണം. അപേക്ഷകർ നല്ല ശാരീരികക്ഷമതയുള്ളവരായിരിക്കണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയ: രേഖാ പരിശോധന, എഴുത്ത് പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ സ്ഥാനാർഥികളെ തിരഞ്ഞെടുക്കുന്നത്.

അപേക്ഷിക്കേണ്ട വിധം,

ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ ഒപ്പിട്ട ഹാർഡ് കോപ്പി ആവശ്യമായ രേഖകളോടൊപ്പം താഴെ പറയുന്ന വിലാസത്തിലേക്ക് അയക്കണം.രജിസ്ട്രാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, കൊച്ചികവറിൽ “കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്കുള്ള അപേക്ഷ” എന്ന് വ്യക്തമായി രേഖപ്പെടുത്തണം.വൈകിയതോ പിഴവുള്ളതോ ആയ അപേക്ഷകൾ പരിഗണിക്കില്ല.

Hot Topics

Related Articles