ഹെൽത്ത് ഡെസ്ക് :വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാകുന്ന കാപ്‌സിക്കം (Bell Pepper) ഇന്ന് വീടുകളിലെ ഭക്ഷണപ്പട്ടികയില്‍ പ്രധാന സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. വൈറ്റമിൻ സി, എ, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, നാരുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ കാപ്‌സിക്കം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കണ്ണുകളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നതായി ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
കാർബോഹൈഡ്രേറ്റിന്റെ അളവ് കുറവായതും നാരുകളുടെ അളവ് കൂടുതലായതുമായ കാപ്‌സിക്കം ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഏറെ ഗുണകരമാണെന്നും വിദഗ്ധർ പറയുന്നു. അമിത വിശപ്പ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നതിനൊപ്പം, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മൂലം ചർമ്മാരോഗ്യത്തിനും ഇത് നല്ലതാണ്. ചർമ്മത്തിലെ അണുബാധയും ഇരുണ്ടതുമുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും തിളക്കം വർദ്ധിപ്പിക്കാനുമുള്ള കഴിവ് കാപ്‌സിക്കത്തിനുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ ഗുണങ്ങളോടൊപ്പം ചില പാർശ്വഫലങ്ങളും ഒഴിവാക്കാനാവില്ല. ചിലർക്ക് കാപ്‌സിക്കം ദഹനപ്രശ്നങ്ങളോ അലർജിയോ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവരും ചില പ്രത്യേക മരുന്നുകൾ കഴിക്കുന്നവരും കാപ്‌സിക്കം അമിതമായി ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.മിതമായ അളവിൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുമ്പോഴാണ് ഈ പച്ചക്കറിയുടെ പോഷകഗുണങ്ങൾ ശരീരത്തിന് ഏറ്റവും ഫലപ്രദമായി ലഭിക്കുന്നതെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.


