തിരുനക്കര മഹാദേവക്ഷേത്രത്തിൽ തൊഴുത് കോട്ടയം നഗരസഭ 48 ആം വാർഡ് തിരുനക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ലതികാ സുഭാഷിന്റെ പ്രചാരണത്തിന് ഔദ്യോഗിക തുടക്കം: ലതികയെ സ്വീകരിച്ചത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ

കോട്ടയം : തിരുനക്കര മഹാദേവക്ഷേത്രത്തിലെ ദർശനത്തോടെ കോട്ടയം നഗരസഭ 48 ആം വാർഡ് തിരുനക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ലതികാ സുഭാഷിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം. ഇന്ന് രാവിലെ തിരുനക്കര മഹാദേവക്ഷേത്രത്തിന് മുന്നിലെ ഗണപതി കോവിലിൽ തൊഴുതാണ് ലതിക പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തിരുനക്കരയിലെ എൽഡിഎഫ് പ്രവർത്തകർ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥി ലതികാ സുഭാഷിനെ സ്വീകരിച്ചത്. പ്രവർത്തകരെയും തിരുനക്കരയിൽ തടിച്ചുകൂടിയ നാട്ടുകാരെയും അഭിവാദ്യം ചെയ്ത ലതികാ സുഭാഷ് , ക്ഷേത്രത്തിൽ ദർശനം നടത്തി തിരുനക്കര ഭഗവാൻറെ അനുഗ്രഹവും തേടിയ ശേഷമാണ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തിറങ്ങിയത്. ഡോക്ടർ പി സുകുമാരനും ലതികയെ അനുഗ്രഹിക്കാൻ എത്തിച്ചേർന്നിരുന്നു. ഇന്നലെയാണ് എൽഡിഎഫും എൻസിപി കോട്ടയം ജില്ലാ കമ്മിറ്റിയും ലതികാ സുഭാഷിനെ സ്ഥാനാർത്ഥിയായി അംഗീകരിച്ച് പ്രഖ്യാപനം നടത്തിയത്.

Advertisements

സംസ്ഥാനത്തെ മുതിർന്ന വനിതാ നേതാവിനെ തന്നെ കോട്ടയം നഗരസഭയിലെ നിർണായക വാർഡിൽ സ്ഥാനാർത്ഥിയാക്കിയതോടെ എൽഡിഎഫ് ക്യാമ്പ് ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് നടത്തിയത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ലതിക ഔദ്യോഗികമായി പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. കോട്ടയം നഗരസഭയിലെ എൽ ഡി എഫ് സ്ഥാനാർത്ഥികളായ വാർഡ് 49 ജേക്കബ് സി നൈനാൻ , വാർഡ് 43 പി എസ് സച്ചിദാനന്ദ നായിക് , വാർഡ് 44 ജിയ ജോൺ , വാർഡ് 42 സുനിൽ എബ്രഹാം എന്നിവരും പ്രചാരണ പരിപാടികളിൽ പങ്കെടുത്തു. എൽഡിഎഫ് നേതാക്കളായ അഡ്വ. കെ. അനിൽകുമാർ , ജി രാജീവ് , സിസി ലാൽ ജി , അനീഷ് , അരുൺ , കെ മഹാദേവൻ , റോഷിയ , സാബു മുരിക്കവേലി , അഡ്വ. കെ രാജഗോപാൽ , ബാബു കപ്പക്കാലാ , ജോമി നടുവിലേവീട്ടിൽ , ജി സജീവ് , അഖിൽ , അർച്ചന കിരൺ എന്നിവരും സ്ഥാനാർത്ഥികൾക്കൊപ്പം തിരുനക്കരയിൽ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

Hot Topics

Related Articles