കോട്ടയം: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി പെൺകുട്ടികളുടെ ഭാവി സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിനായി ഡി.സി ബുക്സ് 10,000 രൂപ സ്പോൺസർഷിപ്പ് നൽകുകയും, അതിന്റെ സഹായത്തോടെ 40 സുകന്യ സമൃദ്ധി അക്കൗണ്ടുകൾ (SSA) തുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തു.
Advertisements
ഡി.സി ബുക്സ് മാനേജിംഗ് ഡയറക്ടർ ശ്രീമതി. രതീമ്മ രവി ഡിസി നൽകിയ സ്പോൺസർഷിപ്പ് തുക കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലെ സീനിയർ പോസ്റ്റ് മാസ്റ്റർ വിജയലക്ഷ്മി ബി സ്വീകരിച്ചു. ഈ തുക 40 പെൺകുട്ടികളുടെ പേരിൽ തുറക്കുന്ന സുകന്യ സമൃദ്ധി അക്കൗണ്ടുകളുടെ ആരംഭ നിക്ഷേപമായി ഉപയോഗിക്കും.250 രൂപയാണ് സുകന്യ സമൃദ്ധി അക്കൗണ്ടുകളിൽ ഒരു വർഷം അടക്കേണ്ട മിനിമം തുക.


