ന്യൂഡൽഹി :ട്രെയിനിൽ ഇലക്‌ട്രിക് കെറ്റിൽ ഉപയോഗിച്ച് മാഗി പാകം ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഇന്ത്യൻ റെയിൽവേ പ്രതികരിച്ചു. ട്രെയിനിനുള്ളിൽ ഇത്തരം ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുള്ളതും അത് നിയമവിരുദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.വീഡിയോയിൽ, യാത്രക്കാരി ട്രെയിനിലെ ചാർജിംഗ് പോയിന്റിൽ കെറ്റിൽ കുത്തി വെള്ളം ചൂടാക്കി അതിൽ മാഗി പാകം ചെയ്യുന്നതായി കാണാം.
ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ചര്‍ച്ചയ്ക്കിടയാക്കി. അപകടസാധ്യത ചൂണ്ടിക്കാട്ടി നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ചിലർ യുവതിക്കെതിരെ നടപടി ആവശ്യപ്പെട്ടതും ശ്രദ്ധേയമായി.ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി: “ചാനലിനും ഇതുമായി ബന്ധപ്പെട്ട വ്യക്തിക്കുമെതിരെ നടപടികൾ സ്വീകരിച്ചുവരികയാണ്. ട്രെയിനുകൾക്കുള്ളിൽ ഇലക്‌ട്രിക് കെറ്റിൽ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുക സുരക്ഷിതമല്ല. ഇത് തീപിടിത്തത്തിനും വൈദ്യുതി വിതരണ തടസ്സങ്ങൾക്കും കാരണമാകാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യാത്രക്കാർ ഇത്തരത്തിലുള്ള അപകടകരമായ പ്രവൃത്തികളിൽ നിന്ന് വിട്ടുനില്‍ക്കണം. സംശയാസ്പദ സംഭവങ്ങൾ കണ്ടാൽ ഉടൻ അധികൃതരെ അറിയിക്കണം,” എന്നാണു റെയിൽവേയുടെ മുന്നറിയിപ്പ്.


