തൃശ്ശൂർ: മുന്‍ മന്ത്രി, മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്‍ കുളിമുറിയില്‍ വീണ് പരിക്കേറ്റു. ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഡോക്ടര്‍മാര്‍ ഓപ്പറേഷനും തുടര്‍ചികിത്സയും പൂര്‍ത്തിയാക്കുന്നതിനായി ജി. സുധാകരന് രണ്ടുമാസത്തെ പൂര്‍ണവിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.‘ഇന്ന് രാവിലെ കുളിമുറിയില്‍ വഴുതി വീണ് കാലിന് പരിക്കേല്‍ക്കുകയും സാഗര ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു.
അവിടെ നടത്തിയ പരിശോധനയില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ചറുകള്‍ കണ്ടെത്തിയതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി പരുമല ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഓപ്പറേഷനും തുടര്‍ചികിത്സയും ഉള്ളതിനാല്‍ രണ്ടുമാസം പൂര്‍ണ വിശ്രമം ആവശ്യമാണ്,’ എന്നാണ് ജി. സുധാകരന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ഏതാനും മാസങ്ങളായി ജി. സുധാകരന്‍ പാര്‍ട്ടിയുമായി ഒരു അകലം പാലിച്ചിരിക്കുകയാണ്. ഇതിന് ഇടയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ജി. സുധാകരനെ പൊതു വേദിയില്‍ അഭിനന്ദിച്ചിരുന്നു. ആര്‍.എസ്.പി. നേതാവ് ടി.ജെ. ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്‌കാരദാന ചടങ്ങില്‍ സംസാരിച്ച സതീശന്‍, ജി. സുധാകരന്‍ ആശയങ്ങളില്‍ ഒരിക്കലും വഴിമാറാത്ത, തികഞ്ഞ കമ്യൂണിസ്റ്റ് നേതാവാണെന്ന് പരാമര്‍ശിച്ചിരുന്നു.


