തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം വരെ വ്യാപകമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.കേന്ദ്ര കാലാവസ്ഥാ വകുപ്പ് അനുസരിച്ച്, 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴയെ അതിശക്തമായ മഴയായി കണക്കാക്കുന്നു.
യെല്ലോ അലർട്ട് താഴെപ്പറയുന്ന ദിവസങ്ങളിലും ജില്ലകളിലുമാണ് നിലവിലുള്ളത്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
23/11/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
24/11/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
25/11/2025: തിരുവനന്തപുരം, കൊല്ലം
26/11/2025: തിരുവനന്തപുരം
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് പ്രവചനത്തിലൂടെ വ്യക്തമാക്കുന്നു. ശക്തമായ മഴ എന്നത് 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ നിന്ന് 115.5 മില്ലിമീറ്റർ വരെയുള്ളതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം
മലപ്രദേശങ്ങളിൽ ഉരുള്‍പൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ തുടങ്ങിയതിനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ആ പ്രദേശങ്ങളിലെ ജനങ്ങൾ അധികൃതരുടെ നിർദേശപ്രകാരം മുൻകരുതലുകൾ സ്വീകരിക്കണം. നദിക്കരകളിലും അണക്കെട്ട് താഴ്ന്ന ഭാഗങ്ങളിലും താമസിക്കുന്നവരും ആവശ്യമായ ജാഗ്രത പാലിക്കേണ്ടതാണ്.അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അതത് തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു ക്യാമ്പുകളിലേക്ക് മാറണം. അടച്ചുറപ്പില്ലാത്ത വീടുകളിലോ മേൽക്കൂര ദുർബലമായ വീടുകളിലോ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.
ശക്തമായ കാറ്റ് മൂലം മരങ്ങൾ, പോസ്റ്റുകൾ എന്നിവ വീഴുന്നതിനുള്ള സാധ്യതയുള്ളതിനാൽ പുറത്ത് ഇറങ്ങുമ്പോൾ ശ്രദ്ധ പാലിക്കണം. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകളും നിർദേശങ്ങളും പാലിക്കണമെന്നും അവർ അറിയിച്ചു.വലിയ മഴ ലഭിക്കുന്ന സമയങ്ങളിൽ നദികളിലും ജലാശയങ്ങളിലുമുള്ള കുളിക്കൽ, മീൻ പിടിക്കൽ, സെൽഫി എടുക്കൽ തുടങ്ങി അപകടകരമായ പ്രവൃത്തികൾ ഒഴിവാക്കണം. അത്യാവശ്യം അല്ലാത്ത യാത്രകളും പൂർണമായും ഒഴിവാക്കേണ്ടതാണ്.
വിശദമായ മുൻകരുതൽ മാർഗ്ഗനിർദേശങ്ങൾക്കും എമർജൻസി കിറ്റിനുള്ള തയ്യാറെടുപ്പ് മാർഗങ്ങൾക്കുമായി എസ്.ഡി.എം.എ വെബ്സൈറ്റായ https://sdma.kerala.gov.in സന്ദർശിക്കാവുന്നതാണ്.


