പത്തനംതിട്ട:ശബരിമല സ്വർണമോഷണ കേസിൽ റിമാന്റിലുണ്ടായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാരിനെ രണ്ടുദിവസത്തേക്ക് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിടാൻ കൊല്ലം വിജിലൻസ് കോടതി അനുമതി നൽകി. കസ്റ്റഡി നാളെ വൈകിട്ട് 5 മണിവരെ തുടരും.പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി തീരുമാനം എടുത്തത്.അതേസമയം, സഹപ്രതി മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും.
ശബരിമല തന്ത്രിമാരുടെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തി. ഉണ്ണികൃഷ്ണൻ പോറ്റിയെ തന്ത്രിമാർ പരിചയമുണ്ടായിരുന്നുവെങ്കിലും സ്വർണ്ണപ്പാളി അറ്റകുറ്റപ്പണിക്ക് അനുമതി ഉദ്യോഗസ്ഥർ നൽകിയതായാണ് അവർ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളോടൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് കേസിന് പുതിയ വഴിത്തിരിവ് ലഭിച്ചത്.


