കേന്ദ്ര ലേബർ കോഡ് നടപ്പിലാക്കാൻ കേരളം നടപടിയെടുത്തിട്ടില്ല; സംസ്ഥാനത്തിന്റെ അഭിപ്രായം ചോദിക്കാതെ ചട്ടം പ്രഖ്യാപിച്ചു; മനോരമയുടെ വ്യാജവാർത്തക്കെതിരെ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കേന്ദ്ര ലേബർ കോഡ് കേരളത്തിൽ നടപ്പിലാക്കുന്നതിനായി സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ മുന്നോട്ട് പോയെന്ന തരത്തിലുള്ള വാർത്ത പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.മാധ്യമ റിപ്പോർട്ടുകളിൽ പ്രത്യക്ഷപ്പെട്ടതുപോലെ കേരള സർക്കാർ രഹസ്യമായി ലേബർ കോഡ് നടപ്പാക്കുകയാണെന്നത് സത്യവിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

Advertisements

“ലേബർ കോഡിനെതിരായി കേരളം ആദ്യമേ തന്നെ ശക്തമായ എതിർപ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ മുഴുവൻ തൊഴിലാളികളുടെ അവകാശ സംരക്ഷണ നിയമങ്ങൾ റദ്ദാക്കിയതാണ് ഈ നിയമങ്ങൾ കൊണ്ടുവന്നത്. അതിനോട് യോജിക്കാൻ സംസ്ഥാന സർക്കാരിന് വഴിയില്ല,” എന്നും വി. ശിവൻകുട്ടി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാതെ കേന്ദ്ര സർക്കാർ ലേബർ കോഡ് ചട്ടം പ്രഖ്യാപിച്ചതും ഫെഡറൽ സംവിധാനത്തിന്റെ ആത്മാവിനെ തന്നെ ലംഘിക്കുന്നതാണ്. “ജനാധിപത്യ മര്യാദയും ഫെഡറൽ തത്വവും പാലിക്കാതെ കേന്ദ്ര സർക്കാർ നിഷേധാത്മകമായ നീക്കം നടത്തിയിരിക്കുന്നു,” എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇതിനിടെ, ഇന്ത്യയിലെ എല്ലാ ലേബർ സെക്രട്ടറിമാരുടെയും റീജണൽ യോഗങ്ങളിൽ കേരളവും പങ്കെടുത്തിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ആ യോഗങ്ങളിൽ കരട് നിയമങ്ങൾ തയാറാക്കാൻ നിർദേശമുണ്ടായിരുന്നെങ്കിലും, കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്ത് ആ കരടിനെ സംബന്ധിച്ച് യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മാധ്യമം ചിലത് ഈ കാര്യങ്ങൾ മറച്ചുവെച്ച് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാർത്ത പ്രസിദ്ധീകരിച്ചതിനും മന്ത്രി കടുത്ത വിമർശനം ഉന്നയിച്ചു.

Hot Topics

Related Articles