പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗം; അതിർത്തി കടന്നുള്ള വ്യാപാരം രാജ്യാന്തര കയറ്റുമതിയല്ലെന്ന് ജമ്മു–കശ്മീർ ഹൈക്കോടതി

ന്യൂഡൽഹി:പാക് അധീന കശ്മീര്‍ (POK) ഇന്ത്യയുടെ അവിഭാജ്യ ഘടകമായതിനാൽ, നിയന്ത്രണരേഖ (LoC) വഴിയുള്ള വ്യാപാരം രാജ്യാന്തര കയറ്റുമതിയായോ ഇറക്കുമതിയായോ കണക്കാക്കാൻ കഴിയില്ലെന്ന് ജമ്മു–കശ്മീർ കോടതി .ജസ്റ്റിസ് സഞ്ജീവ് കുമാറും ജസ്റ്റിസ് സഞ്ജയ് പരിഹാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഈ വിധി പ്രസ്താവിച്ചത്.2008-ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിശ്വാസവളർത്തൽ നടപടികളുടെ ഭാഗമായി ആരംഭിച്ച അതിർത്തി വഴിയുള്ള വ്യാപാരവുമായി ബന്ധപ്പെട്ട ഹർജികളാണ് കോടതി പരിഗണിച്ചത്. 2019 ഫെബ്രുവരിയിലെ പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഈ വ്യാപാരം ഇന്ത്യ നിർത്തിവച്ചിരുന്നു.

Advertisements

പാകിസ്ഥാൻ നിയന്ത്രണത്തിലുള്ള പ്രദേശവും ജമ്മു–കശ്മീർ സംസ്ഥാനവും ഒരേ സംസ്ഥാനഘടകമായതിനാൽ, ചരക്ക് അയക്കുന്നവരും സ്വീകരിക്കുന്നവരും സംസ്ഥാനത്തിനകത്തുള്ളവരാണെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ട് ഇത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം അല്ലെന്നും, സംസ്ഥാനത്തിനകത്തുള്ളതായാണ് കണക്കാക്കേണ്ടതെന്നും വിധിയിൽ പറയുന്നു.2017-ൽ ജിഎസ്‌ടി നടപ്പിലാക്കിയപ്പോൾ നിയന്ത്രണരേഖ വഴിയുള്ള ഈ വ്യാപാരത്തിന് നികുതി ഇളവ് നൽകിയിരുന്നില്ല. എന്നാൽ, വ്യാപാരികൾ ഇത് ‘സീറോ റേറ്റഡ്’ ഇടപാട് എന്ന നിലയിൽ കണ്ട് നികുതി അടയ്ക്കാതെയോ റിട്ടേൺ സമർപ്പിക്കാതെയോ തുടരുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനെതിരെ നൽകിയ കാരണം കാണിക്കൽ നോട്ടീസുകളെയാണ് ഹർജിക്കാർ ചോദ്യം ചെയ്തത്.അതിർത്തി വ്യാപാരം രാജ്യാന്തര കയറ്റുമതിയാണെന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി. കശ്മീരിന്റെ ഇരുവശങ്ങളിലും വ്യാപാരം നടക്കുന്നതായി ഹർജിക്കാർ തന്നെ സമ്മതിക്കുന്നതിലൂടെ ഇത് രാജ്യാന്തരമല്ല, ആഭ്യന്തര വ്യാപാരമാണെന്ന് വ്യക്തമായിത്തീരുന്നതായി കോടതി ചൂണ്ടിക്കാട്ടി.ജിഎസ്‌ടി ഒഴിവാക്കാന്‍ വസ്തുതകള്‍ മറച്ചുവെച്ചുവെന്ന കണ്ടെത്തലിനെ തുടർന്ന് ഹർജികൾ കോടതി തള്ളിക്കളഞ്ഞു. എന്നാൽ, കാരണം കാണിക്കൽ നോട്ടീസുകൾക്ക് മറുപടി നൽകാൻ വ്യാപാരികൾക്ക് നാലാഴ്ചത്തെ സമയം അനുവദിച്ചു.

Hot Topics

Related Articles