വികസന മുന്നേറ്റത്തിന് യുഡിഎഫിനെ വിജയിപ്പിക്കണം :മോൻസ് ജോസഫ് എംഎൽഎ

കടുത്തുരുത്തി : കേരളത്തിന്റെ സമഗ്ര വികസനം പ്രാദേശിക തലത്തിൽ യാഥാർത്ഥ്യമാക്കുന്നതിനും നാടിന്റെ വികസന മുന്നേറ്റത്തിനും യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയം അനിവാര്യമാണെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ പ്രസ്താവിച്ചു. കടുത്തുരുത്തി മേഖല അടിസ്ഥാനത്തിൽ യുഡിഎഫ് നടത്തിയ സ്ഥാനാർത്ഥി സംഗമവും ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളുടെ ജനസമ്പർക്ക പരിപാടിയുടെ ഉദ്ഘാടനവും കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ 10 വർഷമായി അധികാരത്തിൽ ഇരിക്കുന്ന ഇടതുമുന്നണി സർക്കാർ നാടിന്റെ വികസന പ്രവർത്തനങ്ങളെ കാൽ നൂറ്റാണ്ട് പിന്നോട്ട് അടിച്ചിരിക്കുകയാണ്.

Advertisements

കേരള സംസ്ഥാനത്ത് ഉണ്ടായിരിക്കുന്ന വികസന മുരടിപ്പിൽ നിന്ന് നാടിനെയും ജനങ്ങളെയും രക്ഷിക്കാൻ ഐക്യ ജനാധിപത്യമുന്നണിയെ വിജയത്തിൽ എത്തിക്കണമെന്ന് മോൻസ് ജോസഫ് അഭ്യർത്ഥിച്ചു. കോൺഗ്രസ് ഐ കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ജെയിംസ് പുല്ലപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കടുത്തുരുത്തി ഡിവിഷൻ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ആൻ മരിയ ജോർജിനെയും കടുത്തുരുത്തി ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ധന്യവേണുഗോപാൽ, ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളായ സുമം ജുബി കുറിച്ച്യപറമ്പിൽ പറമ്പിൽ, ജോണി ജോസഫ് പാലക്കാപറമ്പിൽ,വി.കെ ശ്രീധരൻ എമ്പ്രാൻ, രേഷ്മ ദേശികൻ, രമ്യ മോൾ അജിത്ത് ,ജോണി കണിവേലി, നോബി മുണ്ടക്കൽ, എന്നിവരെ കെ എസ് സി സംസ്ഥാന സെക്രട്ടറിയെറ്റ് അംഗം മരീന മോൻസ് ഹാരാർപ്പണം ചെയ്തു സ്വീകരിച്ചു.

Hot Topics

Related Articles