കോത്തല ജി വി എച്ച് എസ് എസ്സിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു 

എസ് എൻ പുരം :കോത്തല ജി വി എച്ച് എസ് എസ്സിലെ എൻ എസ് എസ്, സ്കൂൾ സോഷ്യൽ സർവീസ് സ്കീം, ജൂനിയർ റെഡ് ക്രോസ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു. പി ടി എ പ്രസിഡന്റ്‌ രഞ്ജിത്ത് കെ കെ അധ്യക്ഷം വഹിച്ച ചടങ്ങിൽ,ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി സ്വാഗതം ആശംസിച്ചു. സ്കൂളിന്റെ സമീപവാസിയും ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ടതുമായ അനീഷ ഭാസ്കർ പ്രത്യേക ക്ഷണിതാവായി സ്കൂളിലെത്തി. മുച്ചക്രവാഹനത്തിൽ ലോട്ടറി കച്ചവടം നടത്തുന്ന അനീഷയെ പൊന്നാടയും മെമെന്റൊയും നൽകി ആദരിച്ചു.

Advertisements

സ്കൂൾ സ്പെഷ്യൽ എഡ്യൂക്കേറ്റർ മേരി ജെനിത കൃപ ഭിന്നശേഷി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ജൂനിയർ റെഡ് ക്രോസ്സ് കോർഡിനേറ്റർ ദിനു ആർ നായർ നന്ദി പറഞ്ഞു.കുട്ടികളും അധ്യാപകരും സ്കൂളിന് സമീപത്തുള്ള ഭിന്നശേഷിക്കാരിയായ കുട്ടിയുടെ വീട് സന്ദർശിക്കുകയും സ്നേഹസമ്മാനങ്ങൾ നൽകുകയും ചെയ്തു.

Hot Topics

Related Articles