തലയോലപ്പറമ്പ് എസ്എൻഡിപി യൂണിയനിലെ  ഗുരുദേവ പ്രതിഷ്ഠാ വാർഷിക സമ്മേളനം നടത്തി 

തലയോലപ്പറമ്പ് എസ്എൻഡിപി യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ്‌ 5017 ശാഖയിലെ ഗുരുദേവക്ഷേത്രപ്രതിഷ്ഠയുടെപതിനൊന്നാമത്-വാർഷികസമ്മേളനവും ശ്രീനാരായണ സംഗമവും ” യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ പി കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. വനിതാ സംഘം സെക്രട്ടറി അമ്പിളി സനീഷ് സ്വാഗതം ആശംസിച്ചു. ബിജു പുളിക്കലേടത്ത് ഗുരുദേവ പ്രഭാഷണം നടത്തി.യൂണിയൻ കമ്മിറ്റി അംഗം അഡ്വ പിവി. സുരേന്ദ്രൻ,സെക്രട്ടറി വിസി സാബു തോമസ് കുറ്റിക്കാട്ട്,കെ പി. വേണുഗോപാൽ, ധന്യ പുരുഷോത്തമൻ,ഗൗതം സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.ഗുരുദേവ പ്രഭാഷണങ്ങൾ, ഗുരു പൂജ, പൂക്കാവടിആട്ടം,പൂത്താലം വരവ്, പ്രസാദമൂട്ട്. കലാപരിപാടികൾ തുടങ്ങി യവയും നടത്തി.

Advertisements

Hot Topics

Related Articles