ദില്ലി:രാജ്യത്ത് ഇൻഡിഗോ വിമാന കമ്പനിയുടെ സർവീസുകള്‍ കൂട്ടത്തോടെ റദ്ദായതോടെ ആയിരക്കണക്കിന് യാത്രക്കാർ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. ദില്ലി, മുംബൈ, ചെന്നൈ, ബെംഗളൂരു അടക്കമുള്ള പ്രമുഖ വിമാനത്താവളങ്ങളിൽ കനത്ത നീണ്ട ക്യൂകളും മണിക്കൂറുകളോളമായ കാത്തിരിപ്പും റിപ്പോർട്ട് ചെയ്യപ്പെടുന്നു.അപ്രതീക്ഷിതമായി നൂറുകണക്കിന് സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ പല നഗരങ്ങളിലും പെരുവഴിയിലായി. യഥാർത്ഥ കാരണം അധികൃതർ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി നിരവധി സ്ഥലങ്ങളിൽ പ്രതിഷേധവും ഉയർന്നു.
രാജ്യവ്യാപകമായി സർവീസ് റദ്ദാക്കലുകൾ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദില്ലി വിമാനത്താവളം: ഇന്ന് വൈകുന്നേരം 3 മണിവരെ എല്ലാ ഇൻഡിഗോ സർവീസുകളും റദ്ദാക്കി. ഇന്ന് മാത്രം 400-ലധികം വിമാനങ്ങൾ റദ്ദായതായി റിപ്പോർട്ട്.
മുംബൈ: പുറപ്പെടേണ്ട 53 വിമാനങ്ങളും എത്തേണ്ട 51 വിമാനങ്ങളും റദ്ദാക്കി.
ബെംഗളൂരു: 102 സർവീസുകൾ റദ്ദാക്കി.
ചെന്നൈ: 31 സർവീസുകൾ റദ്ദാക്കി — പുറപ്പെടേണ്ട 20 വിമാനങ്ങളും എത്തേണ്ട 11 വിമാനങ്ങളും.
മറ്റു നഗരങ്ങൾ: ഛത്തീസ്ഗഡ്, ഗോവ, പട്‌ണ, അഹമ്മദാബാദ് എന്നിവിടങ്ങളിലും പ്രതിസന്ധി തുടരുന്നു.
കമ്പനിയുടെ പുതിയ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഉണ്ടായ വീഴ്ചയാണ് പ്രശ്നങ്ങൾക്ക് കാരണം എന്ന് കേന്ദ്ര വ്യോമയാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമായ സമയം നൽകിയിട്ടും ഇൻഡിഗോ പുതുതായി കൊണ്ടുവന്ന ചട്ടങ്ങൾ പാലിക്കാൻ പരാജയപ്പെട്ടുവെന്നുമാണ് മന്ത്രിയുടെ വിമർശനം. പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൻഡിഗോയുടെ വാദം
പുതിയ വ്യവസ്ഥകൾ പ്രകാരം പ്രവർത്തനം നടപ്പാക്കാൻ ഫെബ്രുവരി 10 വരെ സമയം വേണം എന്നതാണ് കമ്പനിയുടെ നിലപാട്. ദിവസവും ശരാശരി 170–200 സർവീസുകൾ വൈകുന്നുവെന്ന ഡിജിസിഎ കണക്കും പുറത്തുവന്നു.
രാഹുല്‍ ഗാന്ധിയുടെ പ്രതികരണം
രാജ്യത്ത് ഉണ്ടായ വിമാന സർവീസ് പ്രതിസന്ധി കേന്ദ്രസർക്കാരിന്റെ കുത്തകവൽക്കരണ നയങ്ങളുടെ ഫലമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. എക്സിൽ (X) പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം പ്രതികരിച്ചത്.യാത്രക്കാർക്കുള്ള നിർദേശം ദില്ലി വിമാനത്താവളം യാത്രക്കാർക്ക് വിമാനക്കമ്ബനികളുമായി നേരിട്ട് ബന്ധപ്പെടുകയും ഫ്ലൈറ്റ് സ്റ്റേറ്റസ് പരിശോധിക്കണം എന്നും നിർദേശിച്ചിട്ടുണ്ട്. തടസങ്ങൾ കുറയ്ക്കാൻ പ്രവർത്തനങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.


