ദേശീയപാത ഇടിഞ്ഞുവീണ സംഭവം; കരാര്‍ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്ക്

കൊല്ലം: കൊട്ടിയത്ത് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ നടപടിയുമായി കേന്ദ്രം.പാത ഇടിഞ്ഞു താഴ്ന്നത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കിയ ഗതാഗത മന്ത്രാലയം കരാര്‍ കമ്പനിയായ ശിവാലയ കണ്‍സ്ട്രക്ഷന്‍സിനെ ഒരു മാസത്തേക്ക് വിലക്കി. വെള്ളിയാഴ്ച കൊട്ടിയം മൈലക്കാട് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്ന അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണായിരുന്നു സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ള വാഹനയാത്രക്കാർ രക്ഷപ്പെട്ടത്.

Advertisements

ദേശീയപാത നിർമ്മാണത്തിലെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.

Hot Topics

Related Articles