ഇൻഡിഗോ പ്രതിസന്ധി ഏഴാം ദിവസവും; വിമാന റദ്ദാക്കലും കാലതാമസവും തുടരുമെന്ന് ഡൽഹി എയർപോർട്ട്

ന്യൂഡൽഹി: രാജ്യത്തെ വ്യോമയാന രംഗത്ത് മുമ്പുണ്ടായിട്ടില്ലാത്ത രീതിയിൽ നീണ്ടുനിൽക്കുന്ന ഇൻഡിഗോ പ്രതിസന്ധി ഏഴാം ദിവസമായ ഇന്നും അവസാനിക്കുന്ന സൂചനകളില്ല. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ഇൻഡിഗോ സർവീസുകൾ വൈകലും റദ്ദാക്കലും തുടരുന്ന സാഹചര്യത്തിൽ, ഇന്നും വിമാനയാത്രയിൽ തടസമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ഡൽഹി എയർപോർട്ട് ഉപദേശം പുറത്തിറക്കി.ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ ഞായറാഴ്ച 650-ലേറെ വിമാനങ്ങൾ റദ്ദാക്കി.

Advertisements

അതിന് രണ്ട് ദിവസം മുമ്പ് ഈ എണ്ണം 1,000-ലധികമായിരുന്നു. പ്രതിസന്ധിയിൽ പെട്ട യാത്രക്കാർക്കായി 610 കോടി രൂപയുടെ ടിക്കറ്റ് റീഫണ്ട് ഇതുവരെ നൽകിയതായി അധികൃതർ അറിയിച്ചു.പ്രതിസന്ധിക്ക് പ്രധാന കാരണം സർക്കാരിന്റെ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് (FDTL) ചട്ടം പൂർണ്ണമായി നടപ്പിലാക്കിയതിനെ തുടർന്ന് കോക്പിറ്റ് ക്രൂവിൽ ഉണ്ടായ വലിയ കുറവാണെന്നാണ് എയർലൈൻ വ്യക്തമാക്കുന്നത്. ഇതോടെ വ്യാപകമായ സർവീസ് റദ്ദാക്കലുകളും പ്രധാന വിമാനത്താവളങ്ങളിൽ വലിയ തിരക്കും ആശയക്കുഴപ്പവും സൃഷ്ടിക്കപ്പെട്ടു. സ്ഥിതി നിയന്ത്രിക്കാനായി കേന്ദ്ര സർക്കാർ അടിയന്തര ഇടപെടലുകളും ആരംഭിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സർക്കാർ താൽക്കാലികമായി നിയമം നിലച്ചു വച്ചതോടെ, ഡിസംബർ 10-ഓടെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ കഴിയുമെന്നാണ് ഇൻഡിഗോ പ്രതീക്ഷിക്കുന്നത്.അതേസമയം, വിമാന സേവനങ്ങളിലെ തടസ്സവുമായി ബന്ധപ്പെട്ട് കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകുന്നതിനുള്ള സമയം ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേഴ്‌സിനും അക്കൗണ്ടബിൾ മാനേജർ ഇസിഡ്രോ പോർഖിറാസിനും (DGCA) 24 മണിക്കൂർ കൂടി നീട്ടി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം 6 വരെയാണ് മറുപടി സമർപ്പിക്കാനുള്ള സമയം.പ്രതിസന്ധി കുറയ്ക്കാൻ, വ്യോമയാന മന്ത്രാലയം ടിക്കറ്റ് നിരക്ക് നിയന്ത്രണം, റീഫണ്ട് നടപടികൾ വേഗത്തിലാക്കൽ, ഉയർന്നതല അന്വേഷണം തുടങ്ങി നിരവധി ഇടപെടലുകൾ ആരംഭിച്ചിട്ടുണ്ട്.

പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തെക്കുറിച്ചുള്ള നിർദേശം ഒരു വർഷം മുൻപാണ് നൽകിയതെന്നും ഉത്തരവാദിത്തം എയർലൈൻ തന്നെയാണെന്നും വ്യോമയാനമന്ത്രി രാംമോഹൻ നായിഡു വ്യക്തമാക്കി.റദ്ദാക്കിയതോ വൈകിയതോ ആയ സർവീസുകളിലെ യാത്രക്കാർക്ക് മുഴുവൻ റീഫണ്ടുകളും ബാഗേജ് കൈമാറലും ഉറപ്പാക്കണമെന്ന് സർക്കാർ നേരത്തെ നിർദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇൻഡിഗോ ഇതുവരെ 3,000-ലധികം ബാഗേജുകൾ യാത്രക്കാരിൽ തിരിച്ചുനൽകിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

Hot Topics

Related Articles