എസ്‌ഐആർ നടപടികൾ;അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിനും വോട്ടർ പട്ടിക പരിഷ്‌കരണത്തിന് സമയം നീട്ടി

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (എസ്‌ഐആർ) നടപടികൾക്കുള്ള സമയം നീട്ടിക്കൊടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഉത്തർപ്രദേശിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന തിയതി രണ്ടാഴ്ചത്തേക്ക് നീട്ടിയിട്ടുണ്ട്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആൻഡമാൻ–നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ ഒരു ആഴ്‌ചയും തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ മൂന്നു ദിവസവും അധികസമയം അനുവദിച്ചു.അതേസമയം, അധികസമയം ആവശ്യപ്പെട്ട പശ്ചിമ ബംഗാളിന്റെ അപേക്ഷ കമ്മീഷൻ നിരസിച്ചു. ബംഗാളിലെ എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള നിശ്ചിതകാലാവധി ഇന്ന് രാത്രി അവസാനിക്കും.

Advertisements

തദ്ദേശ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച കേരളത്തിന് മുമ്പ് ഒരു ആഴ്ചയുടെ സമയം കമ്മീഷൻ അനുവദിച്ചിരുന്നു. ആറിടങ്ങളിലുമുള്ള ഫോം സമർപ്പണത്തിന്റെ അവസാന തീയതി ഇന്ന് ആയിരുന്നുവെങ്കിലും ഇതാണ് ഒരാഴ്ച കൂടി നീട്ടിയത്. കേരളത്തിലെ കരട് വോട്ടർ പട്ടിക ഡിസംബർ 23-ന് പ്രസിദ്ധീകരിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി.

Hot Topics

Related Articles