തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് മുന്നേറ്റം;ജനം പ്രബുദ്ധരാണ്; എത്ര മറച്ചാലും കാണേണ്ടത് അവർ കാണും; രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുന്നേറ്റത്തെ തുടർന്ന് പ്രതികരണവുമായി കോൺഗ്രസ് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. “ജനം പ്രബുദ്ധരാണ്. എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കും, എത്ര മറച്ചാലും കാണേണ്ടത് അവർ കാണും” എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്.ലൈംഗികാരോപണത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തെ പാർട്ടി പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് രാഹുലിന് കേസിൽ ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചതിന് പിന്നാലെ പാലക്കാടെത്തിയ അദ്ദേഹം വോട്ട് രേഖപ്പെടുത്തി.

Advertisements

രാഹുൽ വോട്ട് ചെയ്ത കുന്നത്തൂർമേട് വാർഡിൽ കോൺഗ്രസ് വിജയവും നേടി. കോൺഗ്രസ് സ്ഥാനാർത്ഥി പ്രശോഭ് എട്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം കൈവരിച്ചത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നുവെങ്കിലും വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പ്രവർത്തകർ ബൊക്കെ നൽകി സ്വീകരിച്ചു.ഫേസ്ബുക്ക് കുറിപ്പിൽ രാഹുൽ വ്യക്തമാക്കിയത് ഇങ്ങനെ:”ജനം പ്രബുദ്ധരാണ്.എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുക തന്നെ ചെയ്യും.എത്ര മറച്ചാലും അവർ കാണേണ്ടത് അവർ കാണുക തന്നെ ചെയ്യും.”

Hot Topics

Related Articles