കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 19 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 19 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ കുഴിച്ചിറ, ഇട്ടിയ പാറ, മാറിടം പാറേ പീടിക, മനക്കപ്പടി, ചളുക്ക, എല്ലുപൊടി, നഴ്സിംഗ് കോളേജ്, മാനുവൽ ഫീഡ്, ഇലക്കാട് ടവർ, കുറിച്ചിയേൽ പടി, പുത്തനങ്ങാടി എന്നിവടങ്ങളിൽ രാവിലെ 09.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേന്നംപള്ളി, നെന്മല എസ് എൻ ഡി പി, നെന്മല ടവർ, കുമ്പന്താനം, മണ്ണാത്തിപ്പാറ, പുതുവയൽ എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും,

Advertisements

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ മെയിൻ്റൻസ് ഉള്ളതിനാൽ വിക്ടറി, അൽഫോൻസ, വട്ടക്കയം, മീനച്ചിൽ പ്ലൈവുഡ്, കുഴിവേലി, കളത്തൂക്കടവ്, വലിയമംഗലം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പങ്കിപ്പുറം നമ്പർ 1, പങ്കിപ്പുറം നമ്പർ 2, ഏലംകുന്ന് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ 5 മണി വരെയും നടക്ക പ്പാടം ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അമ്പലം ട്രാൻസ്ഫോർമറിന്റെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ടു 5.30 മണിവരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 മുതൽ 05:00
വരെ വരാകുകല, പോലീസ് സ്റ്റേഷൻ, രാമപുരം ബസ് സ്റ്റാൻഡ് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ബയാസ് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെയും മാടത്തരുവി , ഇരുപ്പാ , ഫാത്തിമാപുരം , ബി ടി കെ സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉദയ, മുളയ്ക്കാൻതുരുത്തി, യൂദാപുരം, ശാസ്താങ്കൽ, വെള്ളേക്കളം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ ജി കെ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെയും മണ്ഡപത്തിപ്പാറ, പനച്ചിപ്പാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച കഴിഞ്ഞു 2:00 മണി മുതൽ വൈകിട്ട് 5:30 മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, വാണിഗ്രൗണ്ട്, വണ്ടിപ്പേട്ട ഗ്രീൻവാലി , ആറ്റുവാക്കരി, പറാൽ പള്ളി, പറാൽ എസ് എൻ ഡി പി , പാലക്കളം, കുമരങ്കരി, കൊട്ടാരം, പിച്ചിമറ്റം, മോനി, കപ്പുഴക്കരി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും, സാഫാ ബൈപ്പാസ് , റെഡ് സ്ക്വയർ, എൻ എസ് എസ് ഹോസ്റ്റൽ , സ്വപ്ന, ഡൈൻ, എച്ച് ടി വാട്ടർ അതോറിറ്റി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ ഇല്ലിക്കൽ, മുറിഞ്ഞാറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ മരിയൻ ജംഗ്ഷൻ, ശ്രീകുറുംബക്കാവ്, മരിയൻ ആശ്രമം എന്നിവടങ്ങളിൽ രാവിലെ 09.00 മുതൽ ഉച്ച കഴിഞ്ഞ് 2.00 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles