ന്യൂഡൽഹി: ലോക്സഭയിൽ ജനവിരുദ്ധ ബില്ലുകൾ പരിഗണിക്കുന്നതിനിടയിൽ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അഭാവത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഐ എം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് എംപി. പാർലമെന്റിൽ നിർണായക ബില്ലുകൾ ചർച്ചയാകുമ്പോൾ രാഹുല്‍ ഗാന്ധി ബിഎംഡബ്ല്യു ബൈക്ക് ഓടിക്കുകയായിരുന്നുവെന്ന് ബ്രിട്ടാസ് പരിഹസിച്ചു.“രാഹുല്‍ ഗാന്ധിക്ക് പിന്നീട് ബൈക്ക് ഓടിച്ചാൽ പോരെയായിരുന്നു? ഒരാഴ്ച കഴിഞ്ഞാലും ബിഎംഡബ്ല്യു കമ്പനി അവിടെ തന്നെ ഉണ്ടാകില്ലേ?” എന്ന് ചോദിച്ച ബ്രിട്ടാസ്, ജനവിരുദ്ധ ബില്ലുകൾ പാർലമെന്റിൽ വരുമ്പോൾ പ്രതിപക്ഷ നേതാവ് എവിടെയാണെന്ന് ചോദ്യം ഉന്നയിച്ചു.
തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി ‘വിബി ജി റാം ജി’ എന്നാക്കാനുള്ള ബിൽ പാർലമെന്റിൽ പരിഗണിക്കുന്ന സമയത്താണ് രാഹുല്‍ ഗാന്ധി മ്യൂണിക്കിലുള്ള ബിഎംഡബ്ല്യു പ്ലാന്റ് സന്ദർശിച്ചതെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവിന്റെ ഈ അഭാവത്തിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർക്കിടയിലും അസന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ബിഎംഡബ്ല്യുവുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ടിവിഎസിന്റെ 450 സിസി ബൈക്ക് സന്ദർശനത്തിനിടെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് രാഹുല്‍ ഗാന്ധി ചിത്രങ്ങൾ സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യൻ എഞ്ചിനീയറിങ് ലോകവേദിയിൽ തിളങ്ങുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നുവെന്നും, അതിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് അഭിമാനകരമായ നിമിഷമാണെന്നും രാഹുല്‍ ഗാന്ധി കുറിച്ചിരുന്നു.അതേസമയം, ഇന്ത്യയിലെ നിർമാണ മേഖല ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നത് ദുഃഖകരമാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. രാജ്യം കൂടുതൽ വേഗത്തിൽ മുന്നേറാൻ കൂടുതൽ ഉൽപ്പാദനം അനിവാര്യമാണെന്നും, മികച്ച ഉൽപ്പന്നങ്ങളും ഗുണമേന്മയുള്ള തൊഴിൽ അവസരങ്ങളും രാജ്യത്ത് സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


