ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അസാധാരണ പ്രതിഭ”; ശ്രീനിവാസന് ആദരാഞ്ജലി അർപ്പിച്ച് കമൽഹാസൻ

കൊച്ചി:മലയാള സിനിമയിലെ പ്രതിഭാധനനായ നടനും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി തമിഴ് സിനിമയിലെ മുൻനിര നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ. വിനോദവും ചിന്തയും ഒരുപോലെ സമ്മാനിച്ച അസാധാരണ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് കമൽഹാസൻ അഭിപ്രായപ്പെട്ടു.ചില കലാകാരന്മാർ നമ്മെ വിനോദിപ്പിക്കും, മറ്റുചിലർ ചിന്തിപ്പിക്കും. എന്നാൽ ശ്രീനിവാസൻ ഈ രണ്ടും ഒരേസമയം ചെയ്ത അപൂർവ പ്രതിഭയാണെന്ന് കമൽഹാസൻ തന്റെ സമൂഹമാധ്യമ കുറിപ്പിൽ വ്യക്തമാക്കി.

Advertisements

സത്യം വിളിച്ചുപറയുന്ന ചിരിയായിരുന്നു അദ്ദേഹത്തിന്റേതെന്നും, അതിലൂടെ സമൂഹത്തോട് ഉത്തരവാദിത്തബോധത്തോടെ സംസാരിച്ച കലാകാരനായിരുന്നു ശ്രീനിവാസനെന്നും കമൽഹാസൻ കുറിച്ചു.“ചില കലാകാരന്മാർ വിനോദിപ്പിക്കുന്നു, ചിലർ ഉണർത്തുന്നു, മറ്റുചിലർ ചിന്തിപ്പിക്കുന്നു. എന്നാൽ ശ്രീനിവാസൻ ഇവയെല്ലാം ഒരുപോലെ ചെയ്തു. സത്യം വിളിച്ചുപറയുന്ന ഒരു ചിരിയിലൂടെയും ഉത്തരവാദിത്തബോധമുള്ള ഒരു പൊട്ടിച്ചിരിയിലൂടെയും അദ്ദേഹം സമൂഹത്തെ അഭിസംബോധന ചെയ്തു. ആ അസാധാരണ പ്രതിഭയ്ക്ക് എന്റെ ആദരാഞ്ജലികൾ,” എന്നാണ് കമൽഹാസൻ കുറിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്രീനിവാസന്റെ കുടുംബത്തിന്റെയും ആരാധകരുടെയും ദുഃഖത്തിൽ ആത്മാർത്ഥമായി പങ്കുചേരുന്നതായും കമൽഹാസൻ അറിയിച്ചു.

Hot Topics

Related Articles