കോട്ടയം : ഇടതു സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുളള പ്രതിഷേധമാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. സംസ്ഥാന കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ കർഷകരെയും തൊഴിലാളികളെയും ദ്രോഹിച്ചവർക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിക്കുന്നവരെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനം പാഠം പഠിപ്പിക്കുമെന്ന് മോൻസ് ജോസഫ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിൽ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജനറൽ അഡ്വ . ജോയി എബ്രാഹം, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഇ. ജെ. ആഗസ്തി, കെ.എഫ് വർഗീസ്, മാഞ്ഞൂർ മോഹൻ കുമാർ, വി.ജെ ലാലി, സന്തോഷ് കാവുകാട്ട് ,ജോസ്മോൻ മുണ്ടക്കൽ, അജിത് മുതിരമല, വിനു ജോബ്, ബിനു ചെങ്ങളം, ജോർജ് പുളിങ്കാട്, മജു പുളിക്കൽ, സി.വി തോമസ്കുട്ടി, എബി പൊന്നാട്ട്, അഡ്വ . ചെറിയാൻ ചാക്കോ , തോമസ് ഉഴുന്നാലിൽ, ജയിംസ് കുര്യൻ, അഡ്വ.പി.സി മാത്യു, ഡോ.ജോബിൻ എസ്. കൊട്ടാരം, അഡ്വ.മൈക്കിൾ ജെയിംസ് ,ജോയി ചെട്ടിശേരി, ജോർജുകുട്ടി മാപ്പിളശേരി, എ.സി ബേബിച്ചൻ, വർഗീസ് വാരികാട്ട്, ഷിബു പൂവേലിൽ, ലൂക്കോസ് മാമ്മൻ, അഡ്വ. ടി.വി സോണി, ജോർജ് ചെന്നേലി, സിറിയക് ജോസഫ്, സിബി ചാമക്കാല , അജി കെ. ജോസ് എന്നിവർ പ്രസംഗിച്ചു.


