ഇലക്‌ട്രിക് ബസുകൾ നഗരത്തിലോടണം;ഗതാഗത മന്ത്രി ഗണേഷ് കുമാറിന് മുന്നറിയിപ്പുമായി മേയർ:കോർപ്പറേഷൻ കെഎസ്ആർടിസിയ്ക്ക് നൽകിയ 113 ഇലക്ട്രിക് ബസ്സുകൾ ഇനി മുതൽ നഗരത്തിൽ ഓടണമെന്ന് മേയർ

തിരുവനന്തപുരം:ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന് മുന്നറിയിപ്പുമായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്. തിരുവനന്തപുരം കോർപ്പറേഷൻ കെഎസ്ആർടിസിക്ക് കൈമാറിയ 113 ഇലക്‌ട്രിക് ബസുകൾ നഗരപരിധിക്കുള്ളിൽ തന്നെ സർവീസ് നടത്തണമെന്ന് മേയർ ആവശ്യപ്പെട്ടു.സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരവാസികളുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോർപ്പറേഷൻ വാങ്ങി കെഎസ്ആർടിസിക്ക് നൽകിയതാണ് ഈ 113 ഇ-ബസുകൾ. കുറഞ്ഞ നിരക്കിൽ നഗരവാസികൾക്ക് യാത്രാസൗകര്യം ഒരുക്കുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. എന്നാൽ ഈ കരാർ ലംഘിച്ച് കെഎസ്ആർടിസി ഇലക്‌ട്രിക് ബസുകൾ മറ്റ് ജില്ലകളിലേക്കും റൂട്ടുകളിലേക്കും മാറ്റിയതായി മേയർ ആരോപിച്ചു.

Advertisements

തിരുവനന്തപുരം ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ എത്തുന്ന നഗരമായതിനാൽ, അവരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായാണ് കോർപ്പറേഷൻ ഇലക്‌ട്രിക് ബസുകൾ വാങ്ങി നൽകിയത്. എന്നാൽ നഗരത്തിനായി വാങ്ങിയ ബസുകൾ നഗരത്തിലോടുന്നത് അപൂർവമായി മാത്രമാണെന്നും, പകരം മറ്റ് റൂട്ടുകളിൽ ഇവ സർവീസ് നടത്തുകയാണെന്നുമുള്ള പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മേയർ വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിച്ചത്.ഇനി മുതൽ ഈ 113 ഇലക്‌ട്രിക് ബസുകൾ തിരുവനന്തപുരം നഗരപരിധിക്കുള്ളിൽ തന്നെ സർവീസ് നടത്തുമെന്നും, ഇതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിക്ക് വ്യക്തമായ നിർദേശം നൽകിയിട്ടുണ്ടെന്നും മേയർ വി.വി. രാജേഷ് അറിയിച്ചു.

Hot Topics

Related Articles