ഡയറ്റിലെ പിഴവുകൾ മുടികൊഴിച്ചിലിന് വഴിയൊരുക്കുന്നു; ശ്രദ്ധിക്കേണ്ട 5 വിറ്റാമിനുകൾ

ഹെൽത്ത്‌ ന്യൂസ്‌:പരമ്പരാഗതമായി മാത്രം ഉണ്ടാകുന്ന പ്രശ്നമല്ല മുടികൊഴിച്ചിൽ. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമുള്ള പിഴവുകളും മുടികൊഴിച്ചിലിന് കാരണമാകുന്നുവെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. പ്രത്യേകിച്ച് ശരീരത്തിൽ ചില പ്രധാന വിറ്റാമിനുകളുടെ കുറവ് ഉണ്ടാകുമ്പോൾ തലമുടിയുടെ വളർച്ച മന്ദഗതിയിലാകുകയും മുടികൊഴിച്ചിൽ വർധിക്കുകയും ചെയ്യുന്നു. മുടിയുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ പ്രധാന അഞ്ച് വിറ്റാമിനുകൾ ഏതൊക്കെയാണെന്ന് നോക്കാം.

Advertisements

വിറ്റാമിൻ എ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നല്ല ചർമ്മവും ആരോഗ്യമുള്ള തലമുടിയും ലഭിക്കാൻ വിറ്റാമിൻ എ അനിവാര്യമാണ്. എന്നാൽ ഇത് അമിതമായി ശരീരത്തിൽ എത്തുന്നതും പ്രശ്നങ്ങൾക്ക് കാരണമാകാം. മധുരക്കിഴങ്ങ്, കാരറ്റ്, മത്തങ്ങ, പപ്പായ, ബ്രോക്കോളി തുടങ്ങിയ ഭക്ഷണങ്ങളിലൂടെ ആവശ്യമായ അളവിൽ വിറ്റാമിൻ എ ലഭിക്കും.

വിറ്റാമിൻ ബി7 (ബയോട്ടിൻ)

വിറ്റാമിൻ ബി7ന്റെ കുറവ് തലമുടി കട്ടിയില്ലാതാകാനും ദുർബലമാകാനും ഇടയാക്കും. മുടിയുടെ കരുത്തും വളർച്ചയും മെച്ചപ്പെടുത്തുന്നതിൽ ബയോട്ടിന് നിർണായക പങ്കുണ്ട്. മുട്ടയുടെ മഞ്ഞക്കരു, നട്സ്, സീഡ്സ്, ഓട്സ്, ചീര, അവക്കാഡോ തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്.


വിറ്റാമിൻ സി


ഇരുമ്പ് ശരീരത്തിൽ ശരിയായി ആഗിരണം ചെയ്യാൻ വിറ്റാമിൻ സി ആവശ്യമാണ്. വിറ്റാമിൻ സിയുടെ കുറവ് മുടികൊഴിച്ചിലിനും കാരണമാകാം. പേരയ്ക്ക, കിവി, പപ്പായ, പൈനാപ്പിൾ, സ്ട്രോബെറി, തക്കാളി, ചീര തുടങ്ങിയവ വിറ്റാമിൻ സിയുടെ നല്ല ഉറവിടങ്ങളാണ്.


വിറ്റാമിൻ ഡി


വിറ്റാമിൻ ഡിയുടെ കുറവും മുടികൊഴിച്ചിലിന് കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. കൊഴുപ്പ് കൂടുതലുള്ള മത്സ്യങ്ങൾ, മുട്ടയുടെ മഞ്ഞക്കരു, പാൽ, തൈര്, ഓറഞ്ച് ജ്യൂസ് എന്നിവയ്ക്കൊപ്പം സൂര്യപ്രകാശം ലഭിക്കുന്നതും ശരീരത്തിലെ വിറ്റാമിൻ ഡി നില ഉയർത്താൻ സഹായിക്കും.


വിറ്റാമിൻ ബി9 (ഫോളിക് ആസിഡ്)


കോശങ്ങളുടെയും തലമുടിയുടെയും ആരോഗ്യത്തിന് വിറ്റാമിൻ ബി9 ആവശ്യമാണ്. ചീര, ബീറ്റ്റൂട്ട്, വെണ്ട, സോയാബീൻ, സിട്രസ് പഴങ്ങൾ, പീനട്ട്, ബദാം, സൂര്യകാന്തി വിത്തുകൾ എന്നിവ ഫോളിക് ആസിഡ് സമൃദ്ധമായ ഭക്ഷണങ്ങളാണ്.
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുന്നതിലൂടെ മുടികൊഴിച്ചിൽ ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Hot Topics

Related Articles