കേരള കൗമുദി കോട്ടയം എഡിഷന് കാൽനൂറ്റാണ്ട്; ആഘോഷങ്ങളുടെ സമാപനം ജനുവരി ആറിന് വൈകിട്ട് അഞ്ചിന്

കോട്ടയം: കേരള കൗമുദി കോട്ടയം എഡിഷന് കാൽ നൂറ്റാണ്ട് തികയുന്നതിന്റെ ഭാഗമായുള്ള ആഘോഷങ്ങളുടെ സമാപന സമ്മേളനം ജനുവരി ആറ് ചൊവ്വാഴ്ച നടക്കും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കെ.പി.എസ് മേനോൻ ഹാളിൽ നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി എൽ.മുരുകൻ ഉദ്ഘാടനം ചെയ്യും. കേരള കൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ് യോഗത്തിൽ അധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ചാണ്ടി ഉമ്മൻ എം.എൽ.എ , നഗരസഭ അധ്യക്ഷൻ എം.പി സന്തോഷ്‌കുമാർ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. അയർക്കുന്നം ക്രിസ്തുരാജ് ആശുപത്രി ഡയറക്ടർ ഡോ.എം.സി സിറിയക് ആശംസ അർപ്പിക്കും. കേരള കൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് കെ.എസ് സന്ദീപ് നന്ദിയും, കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് സ്വാഗതവും ആശംസിക്കും.

Advertisements

Hot Topics

Related Articles