പാമ്പാടി: കോത്തല ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ‘സഹഗാമി’ സമാപിച്ചു. പാമ്പാടി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന ക്യാമ്പിൽ വൈവിധ്യമാർന്ന ജനകീയ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്.
കെ.എസ്.ഇ.ബി, പാലിയേറ്റീവ് കെയർ, ഡ്രഗ് കൺട്രോൾ, കൃഷി-മൃഗസംരക്ഷണം, എക്സൈസ്, ആരോഗ്യവകുപ്പ് എന്നിവയുമായി സഹകരിച്ച് സഹജം സുന്ദരം, പ്രാണവേഗം, സേഫ്റ്റി സ്പാർക്ക്, സാകൂതം, വർജ്ജ്യം, സുകൃതം സായന്തനം തുടങ്ങിയ പ്രോജക്ടുകൾ ക്യാമ്പിന്റെ ഭാഗമായി നടപ്പിലാക്കി. വോളണ്ടിയർമാർക്കായി കുട നിർമാണം, സോപ്പ് നിർമാണം എന്നിവയിൽ പ്രത്യേക പരിശീലനവും നൽകി.
ക്യാമ്പിന്റെ ഭാഗമായി വോളണ്ടിയർമാർ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി ‘മഹാസഭ’ സംഘടിപ്പിച്ചു. പ്രാദേശിക പ്രശ്നങ്ങളും വികസന സാധ്യതകളും സഭയിൽ ചർച്ചയായി.
പാമ്പാടി ഹൈസ്കൂൾ സൂപ്രണ്ട് ഷബാന പി. ഷാഫി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ റസീന,സ്കൂൾ ഹെഡ്മാസ്റ്റർ ബി കൃഷ്ണകുമാർ ,പാമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ വിദ്യാ വേണു, കൂരോപ്പട ഗ്രാമപ്പഞ്ചായത്ത് മെമ്പർ ശ്രീജ, പ്രോഗ്രാം ഓഫീസർ സ്മിതാ വിനോദ്, പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത് കെ. കെ, എം.പി.ടി.എ പ്രസിഡന്റ് ലക്ഷ്മി എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കോത്തല ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ സപ്തദിന സഹവാസ ക്യാമ്പ് ‘ ‘സഹഗാമി’ സമാപിച്ചു

Advertisements

