35 വർഷത്തെ ഇടത് ബന്ധം അവസാനിപ്പിച്ച് റെജി ലൂക്കോസ് ബിജെപിയിലേക്ക്;ഇനി ബിജെപിയുടെ ശബ്ദമായി പ്രവർത്തിക്കും

തിരുവനന്തപുരം:ഇടതുനിരീക്ഷകനും സംവാദകനുമായ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് റെജി ലൂക്കോസിനെ പാർട്ടിയിൽ സ്വീകരിച്ചു. ഇനി ബിജെപിക്കൊപ്പമെന്നും, ബിജെപിയുടെ ശബ്ദമായി പ്രവർത്തിക്കുമെന്നും റെജി ലൂക്കോസ് പറഞ്ഞു.35 വർഷത്തോളം ഇടതുപക്ഷത്തോടൊപ്പം പ്രവർത്തിച്ചിരുന്നുവെന്നും സിപിഎം മെമ്പർഷിപ്പ് ഉപേക്ഷിച്ചാണു ബിജെപിയിൽ ചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ടെലിവിഷൻ ചർച്ചകളിൽ ഇടതുപക്ഷത്തിന് വേണ്ടി സംവദിച്ചിരുന്ന താൻ ഇനി ബിജെപിയുടെ ആശയങ്ങളോടൊപ്പം പ്രവർത്തിക്കുമെന്നും റെജി ലൂക്കോസ് പറഞ്ഞു.

Advertisements

ബിജെപിയുടെ വളർച്ച ഗംഭീരമായിരിക്കുമെന്നും, ഇനിയും നിരവധി പേർ പാർട്ടിയിലേക്ക് എത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സിപിഎം വർഗീയ വിഭജനത്തിന് ശ്രമിക്കുകയാണെന്നും വാർത്താസമ്മേളനത്തിൽ റെജി ലൂക്കോസ് ആരോപിച്ചു.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംസാരിക്കവെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 11ന് കേരളത്തിലെത്തുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾക്ക് തുടക്കമിടുമെന്നും പറഞ്ഞു. ബിജെപിയുടെ പ്രകടനപത്രിക അമിത് ഷാ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ ‘വികസിത കേരളം’ എന്ന ലക്ഷ്യത്തോടെയാണ് ബിജെപി മുന്നോട്ടുപോകുന്നതെന്നും വിശ്വാസ സംരക്ഷണത്തിന് പ്രാധാന്യം നൽകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിജെപിയെ തോൽപ്പിക്കാനായി ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പിന്തുണ തേടുന്നതാണ് ഇടത്-വലത് മുന്നണികളെന്നും, മതേതരത്വം പറയുന്നവർ ഇത്തരത്തിലുള്ള കൂട്ടുകെട്ടുകൾ നടത്തുന്നത് ജനങ്ങൾ അറിയണമെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.അതേസമയം, റെജി ലൂക്കോസിന് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥിന്റെ പ്രതികരണം.റെജി ലൂക്കോസ് സിപിഎം അംഗമല്ലെന്നും പാർട്ടിക്ക് അദ്ദേഹത്തിൽ ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു. വഴിയാത്രക്കാരന് എവിടെയും പോകാമെന്നും, അദ്ദേഹം പോയതെന്തുകൊണ്ടാണെന്ന് മാധ്യമങ്ങൾ അന്വേഷിക്കട്ടെയെന്നും ടി.ആർ. രഘുനാഥ് കൂട്ടിച്ചേർത്തു.

Hot Topics

Related Articles