വിവാദങ്ങൾക്ക് വിരാമം; ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ സർവീസിൽ നിന്ന് പുറത്തേക്ക്

തിരുവനന്തപുരം:കൈക്കൂലി വാങ്ങിയതടക്കം ഗുരുതരമായ ആരോപണങ്ങൾ നേരിട്ടിരുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ സർവീസിൽ നിന്ന് പുറത്താക്കി. സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച നയതന്ത്ര സ്വർണക്കടത്ത് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു രാധാകൃഷ്ണൻ.സർവീസ് അവസാനിക്കാൻ ഇനിയും അഞ്ച് വർഷം ബാക്കിയിരിക്കെ രാധാകൃഷ്ണനോട് നിർബന്ധിത വിരമിക്കൽ സ്വീകരിക്കാൻ നിർദേശിച്ചതായാണ് വിവരം. ഇതുസംബന്ധിച്ച ഉത്തരവ് മൂന്ന് ദിവസം മുൻപ് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കി.

Advertisements

തിരുവനന്തപുരം സ്വദേശിയായ പി. രാധാകൃഷ്ണൻ നിലവിൽ ജമ്മു-കശ്മീരിൽ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരുന്നതിനിടെയാണ് നടപടി. കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങളടക്കം നിരവധി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ കടുത്ത നടപടിയിലേക്ക് നീങ്ങിയത്.

Hot Topics

Related Articles