സ്ഥലത്തില്ലായിരുന്നു;ഗവര്‍ണറുടെ ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കാതിരുന്നതില്‍ വിശദീകരണവുമായി ആര്‍ ശ്രീലേഖ

‘തിരുവനന്തപുരം:കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്കായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒരുക്കിയ ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കാതിരുന്നതിനെക്കുറിച്ച് ആര്‍ ശ്രീലേഖ വിശദീകരണവുമായി രംഗത്തെത്തി. പരിപാടി നടന്ന സമയത്ത് താന്‍ സ്ഥലത്തില്ലായിരുന്നുവെന്നതാണ് ശ്രീലേഖയുടെ വിശദീകരണം.വൈകിട്ട് നാല് മണിക്ക് ലോക്ഭവനിലായിരുന്നു ഗവര്‍ണര്‍ കൗണ്‍സിലര്‍മാര്‍ക്കായി ചായ സല്‍ക്കാരം ഒരുക്കിയത്. എല്‍ഡിഎഫ്, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ആര്‍ ശ്രീലേഖ സന്നിഹിതയായിരുന്നില്ല.കോര്‍പ്പറേഷനില്‍ പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു ഗവര്‍ണര്‍ കൗണ്‍സിലര്‍മാരെ ചായ സല്‍ക്കാരത്തിന് ക്ഷണിച്ചത്.

Advertisements

ഇടത് കൗണ്‍സിലര്‍മാര്‍ ചുവപ്പ് വസ്ത്രം ധരിച്ചാണ് ചടങ്ങില്‍ എത്തിയത്. എത്തിയ എല്ലാവരെയും ഗവര്‍ണര്‍ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു.ചായ സല്‍ക്കാരത്തിനിടെ കൗണ്‍സിലര്‍മാരോട് ഗവര്‍ണര്‍ ഒരു നിര്‍ദ്ദേശവും ഉന്നയിച്ചു. നഗരത്തില്‍ സമരങ്ങള്‍ ഒഴിവാക്കണമെന്നും, സമരങ്ങള്‍ നടത്തുന്നതിനായി പ്രത്യേക ഇടം കണ്ടെത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ട്രാഫിക് നിയമങ്ങള്‍ കർശനമായി പാലിച്ച്‌ മാതൃകയാകാന്‍ കൗണ്‍സിലര്‍മാര്‍ തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇതിന് എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

Hot Topics

Related Articles