മൂന്നാം ലൈംഗികപീഡന പരാതി:രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വ്യാജ പോക്സോ കേസ് കൂടി വരാം;പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുൽ ഈശ്വർ

തിരുവനന്തപുരം:രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൂന്നാമത്തെ ലൈംഗികപീഡന പരാതിയില്‍ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍. ഈ കേസില്‍ പൊലീസിന്റെ ഗുരുതരമായ ദുരുപയോഗമാണ് കാണുന്നതെന്നും, തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പ് എംഎല്‍എയ്ക്കെതിരെ വ്യാജ പോക്സോ കേസ് കൂടി വരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.‘മൂന്നാമത്തെ പരാതിയെന്ന് പറയുമ്പോള്‍ ആദ്യത്തെ രണ്ട് പരാതികളും ശരിയാണെന്ന തോല്‍വിയുണ്ടാക്കാനാണ് ശ്രമിക്കുന്നത്. യാഥാര്‍ത്ഥ്യം അതല്ല. ആദ്യ പരാതിയില്‍ പീഡനം നിലനില്‍ക്കില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയിരുന്നു.

Advertisements

രണ്ടാമത്തെ പരാതിയില്‍ കോടതിക്ക് തന്നെ സംശയം ഉണ്ടായിരുന്നു. ഇപ്പോഴത്തെ മൂന്നാമത്തെ പരാതിയില്‍ സാമ്ബത്തിക ചൂഷണം കൂടി ചേര്‍ത്തിരിക്കുകയാണ്,’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.പരാതിക്കാരികള്‍ ആരാണെന്നത് ആര്‍ക്കും അറിയില്ലെന്നും, അറിയരുതെന്നതാണ് നിയമമെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, പൊലീസ് ഇത്തരത്തില്‍ പരാതി എഴുതി വാങ്ങി ആര്‍ക്കെതിരെയും കേസെടുക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു. ‘ഇന്നലെ രാത്രി ലഭിച്ച പരാതിയില്‍ ഇത്രയധികം തെളിവുകള്‍ എവിടെ നിന്നാണ് ലഭിച്ചത്?’ എന്നും അദ്ദേഹം ചോദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ തെളിവുകള്‍ നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ചില മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതായും, ഇതെല്ലാം പൊലീസ് ദുരുപയോഗത്തിന്റെ ഭാഗമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. നോര്‍ത്ത് ഇന്ത്യയില്‍ സിദ്ദിഖ് കാപ്പനെ ഒന്നര വര്‍ഷം ജയിലിലടച്ച സംഭവത്തിന്റെ മറ്റൊരു പതിപ്പാണ് ഇതെന്നും അദ്ദേഹം വിമര്‍ശിച്ചു.‘ഇത് സിപിഎമ്മിനോടുള്ള ഒരു അഭ്യര്‍ത്ഥനയാണ്. എല്ലാ കാലത്തും സിപിഎം അധികാരത്തില്‍ ഉണ്ടാകില്ല. നാളെ അധികാരം മാറുമ്പോള്‍ ഇതുപോലുള്ള കേസുകള്‍ നിങ്ങളിലേക്കും വരില്ലെന്ന് ഉറപ്പുണ്ടോ? ഒരാളെ കുടുക്കാന്‍ പൊലീസിന് പരാതിയെടുക്കാന്‍ എന്ത് ബുദ്ധിമുട്ടാണ്?’ എന്നും അദ്ദേഹം ചോദിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ അര്‍ധരാത്രിയില്‍ അറസ്റ്റ് ചെയ്തതിനെ വലിയ വിജയമായി ആരും കാണരുതെന്നും, നാളെ ഏതെങ്കിലും ഒരു സിപിഎം നേതാവിനെയും ഇതുപോലെ കേസില്‍ കുടുക്കാന്‍ കഴിയില്ലേ എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ‘ഡിഫന്‍സ് ക്യാംപയിനാണെന്നും’ രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.‘രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പൂർണമായും തള്ളിപ്പറയും. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് നീതിയല്ല,’ അദ്ദേഹം വ്യക്തമാക്കി

Hot Topics

Related Articles