ബൈക്കും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു ; മരിച്ചത് വയല സ്വദേശിയായ യുവാവ്

കോട്ടയം : ബൈക്കും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വയലാ പുത്തൻപുരയ്ക്കൽ സഞ്ജയ് (20) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11.30 ഓടെ കുറവിലങ്ങാട് മൂലംക്കുഴ പാലത്തിന് സമീപമായിരുന്നു അപകടമുണ്ടായത്. അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കും പെട്ടി ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

Advertisements

Hot Topics

Related Articles