കെ.എസ്.ടി.എ. പൂർവ്വ അധ്യാപക സംഗമം നടത്തി

കോട്ടയം:കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അധ്യാപക സംഗമ സംഘടിപ്പിച്ചു.കെപിഎസ് മേനോൻ ഹാളിൽ നടന്ന സമ്മേളനം ബഹു തൊഴിലും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

Advertisements

സംസ്ഥാന പ്രസിഡണ്ട് ഡി സുധീഷ് യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു.അഡ്വക്കേറ്റ് കെ അനിൽകുമാർ,സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.വി.അനീഷ് ലാൽ,കെ ജെ പ്രസാദ്, മുൻ സംസ്ഥാന സെകട്ടറി കെ.പി. രമണൻ,പൊൻകുന്നം സെയ്ദ്,സോണി കോമത്ത് എന്നിവർ സംസാരിച്ചു.സംഘടനയുടെ മുൻ നേതാക്കന്മാർക്ക് ഉപഹാര വിതരണവും നടത്തി.ജില്ലാ സെക്രട്ടറി ടി രാജേഷ്,ആർ ധർമ്മ കീർത്തി,ജനറൽ കൺവീനർ ബിനു അബ്രഹാം,സംസ്ഥാന കമ്മിറ്റി അംഗം വി.കെ. ഷിബു,ജാസ്മിൻ പി എ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles