കോട്ടയം : എം സി റോഡിൽ കോട്ടയം എസ് എച്ച് മൗണ്ടിന് സമീപം റിലയൻസ് ഷോപ്പിന് മുന്നിൽ കാൽ നടയാത്രക്കാരെ കാറിടിച്ചു. അപകടത്തിൽ രണ്ട് സ്ത്രീകൾക്കും പുരുഷന്മാർക്കും പരിക്ക്. പരിക്കേറ്റവരെ ഉടൻ തന്നെ ഇടിച്ച കാറിൽ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് ആറരയോട് കൂടിയായിരുന്നു അപകടം. കോട്ടയം ഏറ്റുമാനൂർ ഭാഗത്തുനിന്നും എത്തിയ കാർ റോഡ് മുറിച്ചു കിടക്കുകയായിരുന്ന കാൽനടയാത്രക്കാരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിൽ സ്ത്രീകൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽപ്പെട്ട കാറിൽ തന്നെയാണ് പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തെ തുടർന്ന് എം സി റോഡിൽ ഗതാഗത തടസവും ഉണ്ടായി.
Advertisements


