കേന്ദ്ര ഗവൺമെൻ്റിൻ്റെ കൗശൽ ഭാരത് പോർട്ടലിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ചോർന്നതായി പരാതി സൈബർ സുരക്ഷാ വീഴ്‌ചയിൽ ആശങ്ക  

കോട്ടയം: കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് കീഴിലുള്ള കൗശൽ ഭാരത് (Kaushal Bharat) നൈപുണ്യ വികസന പോർട്ടലിൽ നിന്ന് ഉദ്യോഗാർത്ഥികളുടെ സുപ്രധാനമായ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി പരാതി. പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള ഇടുക്കി സ്വദേശിയായ ജോവിയൽ ജോർജ്ജിന്റെ വിവരങ്ങൾ ഡാർക്ക് വെബിൽ ലഭ്യമാണെന്ന് ഗൂഗിളിന്റെ സുരക്ഷ റിപ്പോർട്ടിൽ കണ്ടെത്തിയതോടെയാണ് ലക്ഷക്കണക്കിന് യുവാക്കളെ ബാധിക്കുന്ന ഈ സുരക്ഷാ വീഴ്‌ച പുറത്തുവരുന്നത്. ഇമെയിൽ ഐ.ഡി. ഫോൺ നമ്പർ, വിലാസം, ആധാർ, പാൻ കാർഡ്, വിദ്യാഭ്യാസ രേഖകൾ തുടങ്ങിയ അതീവ സുപ്രധാനമായ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. തൊഴിൽ പരിശീലനത്തിനായി സർക്കാർ പോർട്ടലിനെ വിശ്വസിച്ച് വിവരങ്ങൾ നൽകിയ ഉദ്യോഗാർത്ഥികൾ ഇതോടെ വലിയ ആശങ്കയിലായിരിക്കുകയാണ്.

Advertisements

പ്രധാന ആവശ്യങ്ങളും നടപടികളും 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഔദ്യോഗിക പരാതികൾ സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര ഗ്രാമവികസന മന്ത്രി. കേരള മുഖ്യമന്ത്രി കേന്ദ്രസംസ്‌ഥാന ഐടി വകുപ്പ് സെക്രട്ടറിമാർ, നാഷണൽ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ (NCRP), കേരള സൈബർ പോലീസ് എന്നിവർക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

: നിയമ നടപടി: ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്” (DPDP Act) പ്രകാരം വിവരങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട എജൻസിക്കെതിരെ നടപടി വേണമെന്നും ഉന്നതതല അന്വേഷണം നടത്തണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

സുരക്ഷാ ഓഡിറ്റ് സ്റ്റേൻപ് നന്ന Cowin, Air India gate കൾക്ക് സമാനമായ രീതിയിൽ ഈ പോർ ഷിലും സാരിയന്തരമായി സൈബർ മാറൻസിക് പാഡിറ്റ് നടത്തണമുണ്ട്.

ജാഗ്രതാനിർദ്ദേശം: ഹാക്കർമാർ ഈ വിവരങ്ങൾ ഉപയോഗിച്ച് വ്യാജ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാനോ ലോണുകൾ എടുക്കാനോ സാധ്യതയുള്ളതിനാൽ, ഉദ്യോഗാർത്ഥികൾ പാസ്‌വേഡ് മാറ്റാനും 2 Factor Authentication ഓൺ ചെയ്യാനും ജാഗ്രത പാലിക്കണമെന്നും അഭ്യർത്ഥിച്ചു.

ഭാവിയിൽ തന്റെ പേരിൽ നടന്നേക്കാവുന്ന സാമ്പത്തിക തട്ടിപ്പുകൾക്കോ സൈബർ കുറ്റകൃത്യങ്ങൾക്കോ താൻ ഉത്തരവാദിയായിരിക്കില്ലെന്നും പരാതിക്കാരൻ അറിയിച്ചു.

Hot Topics

Related Articles