റബർ മേഖലയ്ക്ക് സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിഹിതം, കാർഷികമേഖലയ്ക്ക് കുതിപ്പ് നൽകുന്നതാണ് കേന്ദ്രബജറ്റ് കർഷകരെ വീണ്ടും ചേർത്തു പിടിച്ച മോദി സർക്കാരിന് അഭിനന്ദനങ്ങൾ : എൻ. ഹരി

കോട്ടയം : റബർ ഉൾപ്പെടുന്ന കാർഷികമേഖലയ്ക്ക് കുതിപ്പ് നൽകുന്ന പദ്ധതികളും ഉയർന്ന ബജറ്റ് വിഹിതവുമാണ് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് ബിജെപി നേതാവ് എൻ.ഹരി. റബർ മേഖലയ്ക്ക് സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് വിഹിതമാണ് ഉള്ളത്. 367 കോടി രൂപ. കാപ്പി, തേയില, നെൽ കൃഷി പ്രോത്സാഹനത്തിനും വൈവിധ്യവൽക്കരണത്തിനും ആയി സമീപകാലത്ത് ഇല്ലാത്ത പരിഗണനയാണ് നൽകിയിരിക്കുന്നത്. കർഷക ക്ഷേമ ബജറ്റ് അവതരിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിർമല സീതാരാമനും കേന്ദ്രസർക്കാരിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു.

Advertisements

ടീബോർഡ് 380 കോടി, കോഫി ബോർഡ് 285. 6 കോടി റബ്ബർ ബോർഡ് 367. 52 കോടി സ്പൈസസ് ബോർഡ് 156.89 കോടി ഇങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിൻ്റെ നാണ്യവിളകളുടെ നട്ടെല്ലായ റബ്ബറിന് ഉത്തേജനവും പ്രോത്സാഹനവും നൽകുന്ന വൻ പരിഗണനയാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലുള്ളത്. കാപ്പി തേയില സുഗന്ധ വ്യഞ്ജനങ്ങൾ എന്നി വിളകൾക്കും മുന്തിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്.

റബർകൃഷിയെയും കർഷകരെയും സംസ്ഥാന ബജറ്റിൽ പൂർണ്ണമായി അവഗണിച്ച സാഹചര്യത്തിൽ കേന്ദ്രസർക്കാർ കാർഷിക മേഖലയ്ക്ക് നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ് ബജറ്റ്

റബറിന് താങ്ങുവില ഉയർത്തുന്നത് പോലും പ്രഖ്യാപിക്കാതെ കർഷക വിരുദ്ധമായ ബജറ്റ് ആണ് സംസ്ഥാന സർക്കാർ അവതരിപ്പിച്ചത്. റബറിനെയും റബർ കർഷകരെയും റബർമേഖലയെയും എന്നും ചേർത്ത് പിടിച്ചിട്ടുള്ളത് നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസർക്കാരാണ്. ഇക്കാര്യം വീണ്ടും പകൽപോലെ വ്യക്തമാവുകയാണ്.

Hot Topics

Related Articles