കല്ലറയിൽ മുറുക്കാൻ കട നടത്തുന്ന അസം സ്വദേശിയിൽ നിന്നും ഗുണ്ടാപിരിവ് ആവശ്യപ്പെട്ടു: പണം നൽകാതിരുന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ 

കോട്ടയം: ഗുണ്ടാപിരിവ് നൽകാതിരുന്നതിനെ തുടർന്ന് കല്ലറയിൽ മുറുക്കാൻകട നടത്തുന്ന അസം സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേർ പിടിയിൽ. വെച്ചൂർ അച്ചിനകം കളരിക്കൽ വീട്ടിൽ അനന്തു ഷാജി(32), അംബികമാർക്കറ്റ് കളരിക്കൽ വീട്ടിൽ കെ.ബി മനു (22), ആലപ്പുഴ മുഹമ്മ കുട്ടത്തു വീട്ടിൽ ഷാരോൺ (29) എന്നിവരെയാണ് കടുത്തുരുത്തി സ്റ്റേഷൻ ഹൌസ് ഓഫിസർ ഇൻസ്പെക്ടർ എ.എസ് അൻസലിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

Advertisements

കല്ലറ വില്ലേജ് പെരുംതുരത്ത്  കൊടൂരത്ത് ഭാഗത്ത് മുറുക്കാൻ കട നടത്തുന്ന ആസാം സ്വദേശിയോട് പ്രതികൾ കഴിഞ്ഞ ജനുവരി അഞ്ചിന് കടയിൽ എത്തി ഭീഷണി മുഴക്കി തുടർന്ന് 2000 രൂപ ഗുണ്ടാപിരിവ് വാങ്ങിയിരുന്നു. തുടർന്ന് ഫെബ്രുവരി ആറിന് വീണ്ടും കടയിൽ എത്തി പണം ആവശ്യപ്പെട്ടു.  പണം ഇല്ലായെന്ന്  പറഞ്ഞതിനെ തുടർന്ന്  മുറുക്കാൻ കട നടത്തുന്ന മോഹന്‍മാലി  എന്ന ആസാം  സ്വദേശിയെ  പ്രതികൾ ബലംപ്രയോഗിച്ച് കാറിൽ കയറ്റുകയും കൈവശമുണ്ടായിരുന്ന  13,000/- രൂപ കവർച്ച ചെയ്യുകയും മോഹന്‍മാലിയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തിൽ കേസെടുത്തു അന്വേഷണം നടത്തിയ കടുത്തുരുത്തി പോലീസ് അക്രമികൾ ഉപയോഗിച്ച കാറിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ഒന്നും രണ്ടും പ്രതികൾ വൈക്കം പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ പെട്ട ആളുകളാണെന്ന് മനസ്സിലാക്കുകയും ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അന്വേഷണസംഘം ഒന്നും രണ്ടും പ്രതികളെ അറസ്റ്റ് ചെയ്യുകയും കൂടെയുള്ള മൂന്നാം പ്രതി മുഹമ്മ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ഷാരോൺ ആണെന്ന് മനസ്സിലാക്കി ഇയാളെ അയാളുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയും ആയിരുന്നു. എസ്.എച്ച്.ഒ ഇൻസ്പെക്ടർ അൻസൽ എ. എസ്, എസ്.ഐ മാരായ ദിപു ടി. ആർ, അശ്വിൻ സീനിയർ സിവിൽ പൊലീസ് ഓഫിസർ സുമൻ പി മണി, സിവിൽ പൊലീസ് ഓഫിസർമാരായ അർജൂൻ, നിയാസ്, ശരത്, ശ്രീജിത്ത്, പ്രേംലാൽ, സുജിത്ത്  എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മൂന്നുപേരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles