തിരുവല്ല: മോദിസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകൾ ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, സിവിൽ സർവ്വീസിനെ തകർക്കുന്ന കേന്ദ്ര നയം തിരുത്തുക, പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക, എൻ.ഇ.പി. പിൻവലിക്കുക; പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, ഫെഡറലിസം തകർക്കുന്ന കേന്ദ്രനയം തിരുത്തുക, കരാർ-കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, വൈദ്യുതി,വിത്ത് ബില്ലുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്ന NGO യൂണിയൻ തിരുവല്ല എരിയ സമ്മേളനം എല്ലാ ജീവനക്കാരോടും അഭ്യർത്ഥിച്ചു.
എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ്.ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അനൂപ് അനിരുദ്ധൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി.സജീഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഉല്ലാസ് ആർ.നായർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജോയിൻ്റ് സെക്രട്ടറി ദീപു ഗോപി രക്തസാക്ഷി പ്രമേയവും, വൈസ് പ്രസിഡൻ്റ് സുജിത് എസ്.പിള്ള അനുശോചന പ്രമേയവും അവതരിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാരവാഹികളായി പ്രസിഡന്റ് ദീപു ഗോപി, വൈസ് പ്രസിഡന്റ്മാർ സുജിത്ത് എസ്.പിള്ള, എസ്.സുജിത്യ, സെക്രട്ടറി അനൂപ് അനിരുദ്ധൻ, ജോയിന്റ് സെക്രട്ടറിമാർ ജിനു ചാക്കോ, ജോർട്ടിൻ ഡാനി കോശി ട്രഷറർ ഉല്ലാസ് R. നായർ എന്നിവരെ തെരഞ്ഞെടുത്തു.


